Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ശേഷവും രോഹിണിയും രഘുവരനും നല്ല സുഹൃത്തുക്കളായിരുന്നു; രഘുവിന്റെ മരണശേഷം ഉണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രോഹിണി

26 MAY 2018 07:36 PM IST
മലയാളി വാര്‍ത്ത

തനത് ശൈലി അഭിനയവും കൊണ്ട് ശ്രദ്ധേയനായ നടനാണ് രഘുവരന്‍. അകാലത്തില്‍ സിനിമ മേഖലയ്ക്ക് നഷ്ടമായ രഘുവരനെ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മൂന്നോറോളം ചിത്രങ്ങളില്‍ രഘുവരന്‍ വേഷമിട്ടു. ജീവിതത്തില താളപ്പിഴകള്‍ ലഹരിക്കടിമയാക്കിയതിനെ തുടര്‍ന്ന് 2008ലാണ് രഘുവരന്‍ അന്തരിച്ചത്. ഇതിനിടെ നടി രോഹിണിയുമായുള്ള വിവാഹവും വിവാഹ മോചനവും നടന്നിരുന്നു. വിവാഹ ശേഷവും രോഹിണിയും രഘുവരനും നല്ല സുഹൃത്തുക്കളായിരുന്നു. മകന്‍ ഋഷിയുമായും രഘുവരന് അടുത്ത ബന്ധം തന്നെയായിരുന്നു. ഇന്നും രഘുവരനെ കുറിച്ച് നല്ല ഓര്‍മകളാണ് രോഹിണിക്കുള്ളത്. രഘുവരന്‍ മരിച്ച ദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചില കയ്‌പേറിയ അനുഭവങ്ങളും ഉണ്ടെന്ന് രോഹിണി പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യം പറഞ്ഞത്.

തനിക്കും രഘുവിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്ന് രോഹിണി പറഞ്ഞു. എന്നാല്‍ പലപ്പോഴും ആ സ്‌നേഹം സ്വകാര്യതയെ ഹനിക്കാറുണ്ടെന്ന് രോഹിണി കൂട്ടിച്ചേര്‍ത്തു. രഘുവരന്‍ മരിച്ച ദിവസം അത്തരത്തിലൊരു അനുഭവം തനിക്കുണ്ടായെന്നാണ് രോഹിണി പറഞ്ഞത്. രഘു മരിച്ച ദിവസം സ്‌കൂളിലായിരുന്ന മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ പോയിരുന്നു. രഘുവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ പത്രക്കാരെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അല്‍പം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൂടാതെ കുട്ടിയായ ഋഷിക്ക് പത്രക്കാരും ആള്‍ക്കൂട്ടവും ഉള്‍ക്കൊള്ളാനുള്ള പക്വത ഉണ്ടായിരുന്നില്ല രോഹിണി പറയുന്നു.

വീട്ടില്‍ എത്തിയപ്പോള്‍ പത്രക്കാര്‍ ഉണ്ടായിരുന്നില്ല. കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ പത്രക്കാര്‍ പിന്നാലെ കൂടി. അല്‍പ സമയത്തേക്ക് ഞങ്ങളെ വെറുതെ വിടൂ എന്ന അപേക്ഷിച്ചിട്ടും ആരും കേട്ടില്ലെന്ന് രോഹിണി പറഞ്ഞു. ഇപ്പോഴും ആള്‍ക്കൂട്ടം കാണുമ്പോള്‍ ഋഷി അസ്വസ്ഥനാകാറുണ്ടെന്നും തനിക്കൊപ്പം പുറത്തേക്ക് വരാന്‍ മടിക്കാറുണ്ടെന്നും രോഹിണി. രജനികാന്ത് രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തപ്പോള്‍ മകന്‍ വരാന്‍ തയ്യാറായില്ലെന്നും ഒരുവിധത്തിലാണ് മകനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നും രോഹിണി. രഘുവിനോട് ഇപ്പോഴും ആരാധകര്‍ക്കുള്ള സ്‌നേഹം തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും രോഹിണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (22 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (38 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (48 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (3 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

Malayali Vartha Recommends