ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി . എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, ദേശീയപാത ഫീസ് ചട്ടങ്ങള്‍ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇളവുകളുടെ ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്കും ലഭ്യമാണെന്ന് നിതിൻ ഗഡ്കരി. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഒറ്റ യാത്രക്കായി പ്രതിമാസം സാധാരണ ഫീസിന്‍റെ മുന്നില്‍ രണ്ട് മാത്രം അടച്ചാൽ മതി.
24 മണിക്കുറിനുള്ളില്‍ മടങ്ങി വരുന്ന യാത്രക്ക് ഒറ്റ യാത്രാഫീസിന്‍റെ ഒന്നരമടങ്ങ് അടച്ചും ടോള്‍ പ്ലാസ് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങള്‍ക്ക് സർവിസ് റോഡോ ബദല്‍ റോഡോ ഇല്ലെങ്കില്‍ നിശ്ചിത ടോളിന്‍റെ 50 ശതമാനം നല്‍കി യാത്ര ചെയ്യാവുന്ന ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
"
https://www.facebook.com/Malayalivartha
























