നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!

നവാഗതനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർമനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാന്റസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.
നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.
ജെസ്റ്റുഡിയോസ് & എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന - രാഹുൽ കല്യാൺ, സംഗീതം - അർക്കാഡോ, ഛായാഗ്രഹണം - സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ, കലാ സംവിധാനം - മകേഷ് മോഹൻ, മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ, സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ - യെല്ലോടൂത്ത്, മാർക്കറ്റിംഗ് - ഒപ്റ,
സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ - ശശി പൊതുവാൾ, പി ആർ - വാഴൂർ ജോസ്. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
https://www.facebook.com/Malayalivartha
























