ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ പ്രവേശിച്ചു.
നീരജിനൊപ്പം മറ്റ് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവും യഷ്‌വിർ സിംഗും ഫൈനലിനു യോഗ്യത ഉറപ്പിച്ചു. 79.61 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിലെത്തിയത്.
രോഹിത് 78.37 മീറ്ററും യഷ്‌വിർ78.36 മീറ്ററും എറിഞ്ഞു. മോശം കാലാവസ്ഥമൂലം ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാ മാർക്കായ 84 മീറ്റർ കടക്കാനായി ആർക്കുമായില്ല. 82.84 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് പതിരഗെയാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. ഇന്ന് രാത്രിയാണ് ഫൈനൽ.
മലയാളി താരങ്ങളായ എം.ശ്രീശങ്കർ പുരുഷന്മാരുടെ ലോംഗ് ജമ്പിലും (8.09 മീറ്രർ), മുഹമ്മദ് ബാസിൽ പാരാഅത്‌ലറ്റിക്സ് പുരുഷന്മാരുടെ 100 മീറ്റർ ടി47 വിഭാഗത്തിലും വെള്ളി നേടി. 100 മീറ്റർ ടി 47ൽ സ്വർണം ബാസിലിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ദിലീപ് ഗാവിത്തിനാണ്.
"
https://www.facebook.com/Malayalivartha
























