ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..

അതിക്രൂരമായ കൊലപാതകം . ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകിയതിന് സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്. കൊലപാതകത്തിന് ശേഷം യുവതിയുടെ തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കി. ബിഹാറിലെ ജഹാനാബാദിലാണ് നാടിനെ നടുക്കിയ കൊടംക്രൂരത അരങ്ങേറിയത്. ഇമാപദുര്‍ സ്വദേശിയായ ധര്‍മേന്ദ്ര കുമാറിന്റെ ഭാര്യ അന്‍ഷു ദേവി (25) ആണ് കൊല്ലപ്പെട്ടത്. ധര്‍മേന്ദ്രന്റെ സഹോദരനായ കുനാല്‍ കുമാറാണ് പ്രതി. ഇയാള്‍ ലഹരിക്കടിമയാണ്. കുനാൽ കുമാറിന്‍റെ സഹോദരനായ ധർമേന്ദ്ര കുമാറുമായി ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സംഭവം നടക്കുമ്പോള്‍ അന്‍ഷു ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റു കുടുംബാംഗങ്ങളെല്ലാം കൃഷിയിടത്തിലായിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയ കുനാല്‍ ഭക്ഷണം ആവശ്യപ്പെടുകയും വിളമ്പാന്‍ വൈകി മാത്രമല്ല ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്‍റെ കയ്യിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് കുനാൽ തർക്കമുണ്ടാക്കുകയായിരുന്നു.വാക്കുതർക്കം രൂക്ഷമായതോടെ കുനാൽ അൻഷുവിനെ മർദ്ദിക്കുകയും കൈക്കോടാലിയെടുത്ത് അന്‍ഷുവിനെ ആക്രമിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു.
കൃഷിയിടത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയപ്പോഴാണ് ഭയാനകമായ ഈ കാഴ്ച കാണുന്നത്. തുടര്‍ന്ന് അവര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.കൊലപാതകത്തിന് ശേഷവും കുനാല്‍ വീടിനുള്ളില്‍ തന്നെ തുടരുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























