പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

കോഴിക്കോട് പേരാമ്പ്ര ബി.ആര്‍.സി.യിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) മൂന്ന് അദ്ധ്യാപകരെ ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.ആര്‍ക്കും പൊറുക്കാനാവാത്ത വീഴ്ചയാണ് ഈ അദ്ധ്യാപകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ കേരളയില്‍ സ്പെഷ്യലിസ്റ്റ് എജ്യുക്കേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ മൂന്നു പേരെയും സര്‍വീസില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.
സ്‌കൂള്‍ കുട്ടികളെയടക്കം കാര്‍ന്നുതിന്നുന്ന ലഹരി വിപത്തുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകര്‍ക്ക് ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ.) പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായിരുന്ന അധ്യാപികമാരുടെ ശക്തമായ ഇടത് രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ കെ. കാവ്യ,
ഒപ്പം അറസ്റ്റിലായ പി.വി. നീഷ്മ എന്നിവര്‍ കെ.എസ്.ടി.എ.യുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു. ഇരുവരും ഒരേ മേഖലയിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി താല്‍ക്കാലിക ജോലി സംഘടിപ്പിക്കുന്നതിനുംഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇടയാക്കിയത് എല്‍.ഡി.എഫ്. ഭരണകാലത്തെ ഈ രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണം കനക്കുകയാണ്.മുന്‍പ് നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ഇരുവരെയും ഭാരവാഹികളായി തിരഞ്ഞെടുത്ത ശേഷം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കെ.ആര്‍.ടി.എ.യുടെയും
കെ.എസ്.ടി.എ.യുടെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രചാരണ പോസ്റ്ററുകളാണ് ഇപ്പോള്‍ നിര്‍ണ്ണായക തെളിവായി പുറത്തുവന്നിരിക്കുന്നത്. ഇത് പുറത്തുവന്നതോടെ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംഘടനയ്ക്ക് കഴിയാതെയായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























