സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാമിന് 75 രൂപ വർദ്ധിച്ച് 13,230 രൂപയിലെത്തി. ഒരു പവന് 600 രൂപ വർദ്ധിച്ച് 1,05,840 രൂപയായി. ഇന്നലെ സ്വർണവിലയിൽ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,215 രൂപയായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ വില വർദ്ധിക്കുന്നത് വാങ്ങുന്നവർക്ക് നിരാശയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ്. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില.
"https://www.facebook.com/Malayalivartha


























