അമിത സ്ഥലം വേണ്ട.. ഗ്രോബാഗിലും ഇഞ്ചി കൃഷി ചെയ്യാം...

ശരിയായ രീതിയിലുള്ള പരിചരണവും നീർവാർച്ചയുള്ള മണ്ണുമുണ്ടെങ്കിൽ ആർക്കും ഇഞ്ചി കൃഷി ചെയ്യാം. അമിത സ്ഥലവും ഇതിന് വേണ്ട. ചട്ടിയിലോ ഗ്രോ ബാഗിലോ പോലും ധാരാളം ഇഞ്ചി കൃഷി ചെയ്യാൻ കഴിയും.
വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി നല്ല ഉറപ്പുള്ളതും ഒന്നിലധികം മുകുളങ്ങൾ വന്നതുമായിരിക്കണം. വലിയ കഷണമാണെങ്കിൽ മുകുളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ മുറിച്ച് മാറ്റാവുന്നതാണ്. 20-25 സെ.മീ അകലത്തിലും വരികൾ തമ്മിൽ 25-30 സെ.മീ അകലത്തിലും നടാം. നടുന്നതിന് മുൻപ് ചാണകവളമോ കമ്പോസ്റ്റോ ചേർക്കാം.
ഇഞ്ചി കഷണങ്ങളാക്കി മണ്ണിൽ 2-3 ഇഞ്ച് ആഴത്തിൽ വയ്ക്കുക. മുകുളങ്ങൾ മുകളിലേക്ക് ആകാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം നേർത്തരീതിയിൽ മണ്ണ് വിതറാം. നട്ടുകഴിഞ്ഞാൽ ഉടൻ നനയ്ക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. എന്നാൽ വെള്ളം കെട്ടിനിൽക്കാനായി അനുവദിക്കരുത്. ഭാഗികമായി സൂര്യപ്രകാശം ലഭിച്ചാൽ മതിയാകും. ചെടിക്ക് ചുറ്റും വളരുന്ന കളകൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഏകദേശം 8-10 മാസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം. വിളവെടുപ്പിന് പാകമായ സമയമാകുമ്പോൾ ഇലകൾ കരിഞ്ഞുണങ്ങും.
"
https://www.facebook.com/Malayalivartha


























