ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

ആലുവയില്‍ നിന്ന് കാണാതായ 12-കാരിയെയും ആണ്‍സുഹൃത്തിനെയും മഹാരാഷ്ട്രയിലെ പൂനെയില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. കൊല്ലം ഓച്ചിറ ക്ലാപ്പന സ്വദേശിയായ അഭിജിത്ത് (25) എന്ന ചെറുപ്പക്കാരനെതിരെയാണ് ആലുവ വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിച്ചു എന്ന വകുപ്പുകള്‍ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ ചുമത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി മാസങ്ങളായി അടുപ്പത്തിലായിരുന്ന പ്രതി, കുട്ടിയുമായി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൂനെയില്‍വെച്ച് പോലീസിന്റെ പിടിയിലാകുന്നത്. വ്യാഴാഴ്ച രാവിലെയോടെ ഇരുവരെയും ആലുവയിലെത്തിച്ചു.
പിടിയിലായ അഭിജിത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി. സുദര്‍ശനന്‍ എസ്. അറിയിച്ചു. കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ മുനമ്പം, ചെറായി ഭാഗങ്ങളില്‍ ഐസ്‌ക്രീം കച്ചവടം നടത്തിവരികയായിരുന്നു. 2023-ല്‍ ഇയാള്‍ക്കെതിരെ കൊല്ലത്ത് ലഹരിക്കേസ് നിലവിലുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ വെച്ചുള്ള ബസ് യാത്രയ്ക്കിടെയാണ് അഭിജിത്ത് പെണ്‍കുട്ടിയുമായി ആദ്യമായി സംസാരിക്കുന്നതും തന്റെ ഇന്‍സ്റ്റാഗ്രാം ഐഡി കൈമാറി പരിചയപ്പെടുന്നതും. പിന്നീട് ഇവര്‍ ഇന്‍സ്റ്റാഗ്രാം വഴി ബന്ധം തുടരുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 25 ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. കൂട്ടുകാരിയുടെ കയ്യില്‍ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞ് ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് രാത്രി എട്ടരയോടെയാണ് കുട്ടി വീട്ടിലില്ലെന്ന വിവരം വീട്ടുകാര്‍ തിരിച്ചറിയുന്നത്. രാത്രി പത്ത് മണിയോടെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
വീടുവിട്ടിറങ്ങിയപ്പോള്‍ പെണ്‍കുട്ടി വലിയമ്മയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും കൂടെ കരുതിയിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ തുടക്കത്തില്‍ സൈബര്‍ സെല്ലിന് ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹപാഠികളെയും കൂട്ടുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് നിര്‍ണായക സൂചന ലഭിക്കുന്നത്. ഒരു സഹപാഠി കാണിച്ചു കൊടുത്ത ഇന്‍സ്റ്റഗ്രാം ഫോട്ടോയില്‍നിന്നാണ് കുട്ടിക്കൊപ്പം ഓച്ചിറ സ്വദേശിയായ അഭിജിത്താണ് ഉള്ളതെന്ന് പോലീസ് തിരിച്ചറിയുന്നത്.
https://www.facebook.com/Malayalivartha
























