നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി കാണിച്ചുക്കൂട്ടിയത്; കൃഷ്ണകുമാര്‍ മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തുന്നു; ആസൂത്രണം തള്ളി കളയാന്‍ പറ്റില്ല; ഇതു സംബന്ധിച്ച് പോലീസ് അന്വേഷിക്കണം; നിയമനടപടിയുമായി മുന്നോട്ട് പോകും

നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് യുവാവ് അതിക്രമിച്ചു കയറി മലപ്പുറം സ്വദേശി. ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗേറ്റിനു സമീപം നിന്ന് ഇയാള്‍ ഗേറ്റ് തകര്‍ക്കാന്‍ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്‍മക്കളും മൊബൈലില്‍ പകര്‍ത്തി. സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍ മലയാളി വാര്‍ത്തയോട് പറയുന്നത് ഇങ്ങനെ. രാത്രി ഒന്‍പതരയോടെ വീട്ടിന്റെ ഗേറ്റിന് പുറത്ത് നിന്നും യുവാവ് ബഹളം വച്ചു തുടങ്ങി. ഗേറ്റ് തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഗേറ്റ് തുറക്കില്ലെന്ന് വ്യക്തമാക്കിതോടെ ഗേറ്റ് ചാടി കടന്ന് വാതില്‍ ചവിട്ട് തുറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കൃത്യസമയത്തു തന്നെ സ്ഥലത്ത് എത്തി യുവാവിനെ പിടികൂടി സ്റ്റേഷനിലേക്കുകൊണ്ടു പോയി. ആക്രമണത്തില്‍ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടോ എന്ന കാര്യം തള്ളി കളയാന്‍ പറ്റില്ല. ഇതു സംബന്ധിച്ച് വ്യക്ത വരുത്തേണ്ടത് പോലീസാണ്.
യുവാവ് ആക്രമണ സ്വഭാവം കാണിച്ചിയിരുന്നു. പോലീസിന്റെ അഭിപ്രായത്തില്‍ യുവാവ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ചതുകൊണ്ടുള്ള മാനസിക വിഭ്രാന്തി മാത്രമാണ് ഈ സംഭവമെന്ന് തീര്‍ത്തും പറയാന്‍ സാധിക്കില്ല. ചാനല്‍ ചര്‍ച്ചയില്‍ പോലും പ്രതിപക്ഷ ബഹുമാനം ലഭിക്കാത്ത ഈ കാലത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ നിലപാട് എടുക്കണം. അതുകൊണ്ടു തന്നെ കേസുമായി മുന്നോട്ട് പോകും. പോലീസ് കൃത്യമായി ഇടപെട്ടു. പ്രതിയുടെ ജാതിയും മതമല്ല കൃത്യമായി നടപടിയാണ് ആവശ്യം. അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha