ശ്വാസംമുട്ട് കടുത്ത് ന്യൂമോണിയയാവുകയായിരുന്നു; ഹാർട്ട് ബീറ്റ് കുറവായിരുന്നു; ഓക്സിജൻ മാറ്റിയാൽ ശ്വാസം കിട്ടാത്ത അവസ്ഥയാണ്; ഐസിയുവിൽ തന്നെ 6000 രൂപ ആകും; എല്ലാം കൂടി ഒരുപാട് ചെലവാകും. എന്നെക്കൊണ്ട് കഴിയുന്ന കടമെല്ലാം മേടിച്ചു; അതുകൊണ്ടാണ് സഹായം ആവശ്യപ്പെട്ടത്; നടി മോളി കണ്ണമാലിയുടെ അവസ്ഥ വിവരിച്ച് മകൻ

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ ചികിത്സയിലാണ്. ശ്വാസം മുട്ടൽ കൂടി ന്യൂമോണിയയായിരിക്കുകയാണ് എന്നാണ് മകൻ പ്രതികരിച്ചത്. ചികിത്സാ സഹായം വേണ്ടുന്ന ഘട്ടത്തിലാണ് ഇപ്പോൾ ആയിരിക്കുന്നതെന്നും മകൻ പ്രതികരിച്ചു. മോളി കണ്ണമാലിയുടെ മകൻ മലയാളി വാർത്തയോട് പ്രതികരിച്ചത് കേൾക്കാംഅമ്മയുടെ അവസ്ഥ ഗുരുതര ഗുരുതരമായിരുന്നു. ഡോക്ടർമാർ ഇപ്പോൾ കണ്ടായിരുന്നു. കുറഞ്ഞും വരുന്നുണ്ട്. കൂടിയും വരുന്നുണ്ട്. അതുകൊണ്ട് ഡോക്ടർമാർക്ക് ഒരു ഉറപ്പ് പറയാൻ പറ്റുന്നില്ല. ശ്വാസം മുട്ട് കടുത്ത് ന്യൂമോണിയയാവുകയായിരുന്നു. ഹാർട്ട് ബീറ്റ് കുറവായിരുന്നു. ഓക്സിജൻ മാറ്റിയാൽ ശ്വാസം കിട്ടാത്ത അവസ്ഥയാണ്.
ആദ്യം ഡോക്ടർമാർ പറഞ്ഞത് സീരിയസ് ആണെന്നാണ്. ഇപ്പോൾ റിക്കവർ ആവുന്നുണ്ട് എങ്കിലും ഉറപ്പ് പറയാറായിട്ടില്ല. അമ്മ ഐസിയുവിൽ ആയതുകൊണ്ട് നല്ലൊരു തുക വേണ്ടിവരും. ഐസിയുവിൽ തന്നെ 6000 രൂപ ആകും. എല്ലാം കൂടി ഒരുപാട് ചെലവാകും. എന്നെക്കൊണ്ട് കഴിയുന്ന കടമെല്ലാം മേടിച്ച് ആക്കി എടുത്തിട്ടുണ്ട്.
5,6 ദിവസം ഐ സി യുവിൽ തന്നെ കിടക്കേണ്ടി വരും. അങ്ങനെ ആകുമ്പോൾ എന്റെ ബഡ്ജറ്റ് കഴിയും. കുറച്ച് പേരെ സഹായം ചോദിച്ച് വിളിച്ചിരുന്നു അവരാണ് ഈ പോസ്റ്റിട്ടത്. എനിക്ക് വേറെ ആവശ്യത്തിനൊന്നുമല്ല പൈസ ചോദിക്കുന്നത് അമ്മയെ ഒന്ന് കിട്ടിയാൽ മതി. നമുക്ക് താങ്ങാൻ ആകാത്ത ഒരു എമൗണ്ട് ആകും അതുകൊണ്ടാണ് ഒരു സഹായം ആവശ്യപ്പെട്ടതൊന്നും മകൻ പറഞ്ഞു.
https://www.facebook.com/Malayalivartha