ഖദര്‍ധാരികളുടെ സ്റ്റാഫ് അംഗങ്ങള്‍ സംശയ നിഴലില്‍

ഇക്കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ മന്ത്രിമാരുടെ സ്റ്റാഫിലുണ്ടായിരുന്ന ജീവനക്കാരുടെ സ്വത്ത് വിവരത്തെ കുറിച്ച് സംസ്ഥാന വിജിലന്‍സ് മേധാവി രഹസ്യാന്വേഷണത്തിന് ഉത്തവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, സിഎന്‍ ബാലകൃഷ്ണന്‍, കെ ബാബു , അടൂര്‍ പ്രകാശ്, ഘടകകക്ഷിമന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, പി.ജെ ജോസഫ് തുടങ്ങിയവരുടെ സ്റ്റാഫുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പലരും കോടികള്‍ അവിഹിതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. സിഎന്‍ ബാലകൃഷ്ണന്റെ സ്റ്റാഫിലുണ്ടായിരുന്ന ലിജോയുടെ അനധികൃത് സ്വത്ത് ഇങ്ങനെയാണ് കണ്ടെത്തിയത്. ഇബ്രാഹിം കുഞ്ഞിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഒരാള്‍ മന്ത്രിയോടൊപ്പം നിരന്തരം വിദേശയാത്ര നടത്തിയിരുന്നതായി കണ്ടെത്തി.
ജേക്കബ് തോമസ് ലക്ഷ്യമിടുന്നത് മന്ത്രിമാരുടെ സ്റ്റാഫുകളെ എന്നതിനേക്കാള്‍ മന്ത്രിമാരെ തന്നെയാണ്. സ്റ്റാഫുകളുടെ പേരില്‍ പണമുണ്ടാക്കിയിരുന്നത് അവരുടെ ജീവനക്കാരാണെന്നാണ് കണ്ടെത്തല്‍. രണ്ട് കോടി രൂപയുടെ മൂല്യമുള്ള സ്വത്താണ് ലിജോയ്ക്കുള്ളത്. ലിജോയുടെ സ്വത്ത് 200 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കു കൂട്ടല്‍.
യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് പല മന്ത്രിമാരും കോടികളാണ് സമ്പാദിച്ചത്. മന്ത്രിമാരുടെ സ്റ്റാഫിലുണ്ടായിരുന്നവര്‍ അതിനേക്കാളധികം സമ്പാദിച്ചു. മന്ത്രിമാര്‍ക്കുവേണ്ടി പണം ഇടപാട് നടത്തിയത് ജീവനക്കാരാണ്. ചില ജീവനക്കാരുടെ കുടുംബാംഗളും യഥേഷ്ടം പണമുണ്ടാക്കി. പലര്‍ക്കും കാര്യം നടത്തി കൊടുക്കാനുള്ള കുറുക്കു വഴിയായിരുന്നു മന്ത്രിമാരുടെ സ്റ്റാഫിലുള്ള ഉദ്യോഗം.
അഞ്ചു വര്‍ഷത്തിനിടയില്‍ പെട്ടിയും തൂക്കി തിരുവനന്തപുരത്തെത്തിയ സ്റ്റാഫ് അംഗങ്ങള്‍ പെട്ടി നിറയെ പണവുമായാണ് മടങ്ങിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha