ഐഎസ് ആര്‍ ഓ ചാരക്കേസില്‍ ചുരുളഴിയുന്നു!!! വെളിപ്പെടുത്തലയുമായി നമ്പി നാരായണന്റെ ആത്മകഥ

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ഡിജിപി മാത്യൂസിന്റെ പുസ്തകമിറങ്ങുന്നതിനു പിന്നാലെ കേസിലെ കുറ്റാരോപിതനം വിഎസ് സിയിലെ മുന്‍ ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്റെ ആത്മകഥ പുറത്തിറങ്ങുന്നു.ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പതിപ്പ് എഴുതി തീര്‍ത്തുവെന്നു. പുസ്തകം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിയമവശങ്ങള്‍ ശരിയാകാനുണ്ടെന്നും അതുകൂടി ശരിയായാല്‍ പുസ്തകം അടുത്തമാസം പുറത്തിറങ്ങുമെന്നും നമ്പി നാരായണന്‍ പറഞ്ഞു.
തന്റെ ആത്മകഥയില്‍ ചാരക്കോസുസംബന്ധമായ എല്ലാ ചോദ്യങ്ങല്‍ക്കും ഉത്തരമുണ്ടാകുമെന്നും നമ്പി നാരായണന്‍ വെളിപ്പെടുത്തി.ജെ ചന്ദ്രശേഖരന്‍ എഴുതിയ സ് പൈസ് ഫ്രെം സ്‌പെയ്‌സ് എന്ന പുസ്തകത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചള്ള മുഴുവന്‍ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പുസ്തകം പ്രകാശനം ചെയ്ത്ത് ദിവസങ്ങള്‍ക്കകം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പുമാത്രമാണ് വിപണിയിലുള്ളത്. 23 വര്‍ഷത്തിനു മുന്‍പ് കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യുവിന്റെ പുസ്തകം നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവകുറുപ്പുകള്‍ എന്ന പുസ്തകം ജൂണ്‍ 10 ന് പ്രസിദ്ധീകരിക്കനിരിക്കവെയാണ് നമ്പി നാരായണന്റെ ആത്മകഥ പുറത്ത് വരാന്‍ പോകുന്നത്.പുസ്തകതത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha