ശ്വസനത്തിലൂടെ ആരോഗ്യം

നമ്മുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ് ശ്വസനം.ശ്വസനമില്ലാതെ ഒരു മനുഷ്യനുപോലും ജീവിക്കാൻ സാധിക്കില്ല എന്നത് പണ്ടുമുതൽക്കേ നമുക്ക് അറിയാവുന്ന ഒരു കാര്യംകൂടിയാണ്.ശരീരത്തിലെ എല്ലാവിധ ജൈവ പ്രക്രിയകൾ നിലനിർത്താനും ഇത് നമ്മെ സഹായിക്കുന്നു. ബോധപൂർവമില്ലാതെ നടക്കുന്ന സർവസാധാരണമായ പ്രക്രിയയ്ക്ക് ഗുണങ്ങൾ ഏറെയുണ്ടുതാനും.
കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി അനുവര്‍ത്തിക്കുകയാണ് ഇതിനുള്ള മാര്‍ഗം.ഇതുവഴി നമുക്ക് നമ്മുടെ മാനസിക പിരിമുറുക്കാതെ അകറ്റാൻ സാധിക്കുന്നതാണ് കൂടാതെ നല്ലൊരു ആരോഗ്യവും ഗാഢശ്വസനം വഴി നമുക്ക് ലഭിക്കും. മലിനവായുവില്ലാത്ത എവിടെയും ഗാഢശ്വസനം ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ഊര്‍ജസ്വലതയും നല്കും. ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകുമ്പോള്‍ ഗാഢശ്വസനം ഉത്തമമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് വേഗമില്ലാത്ത ഗാഢശ്വസനം ഔഷധതുല്യമായ ഗുണഫലമുണ്ടാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ കഴുത്ത്, വയറ്, പുറം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന വേദന കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കും. ആസ്ത്മ രോഗികള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്കും ഗാഢശ്വസനം ആശ്വാസമേകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha