ഡ്രൈവിങ്ങിനിടെ മദ്യപിക്കരുത്!! പക്ഷെ വെള്ളം കുടിക്കാതിരുന്നാലോ?

വേനല്‍ കടുക്കുമ്പോഴാണ് നമ്മള്‍ ധാരാളം വെള്ളം കുടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. പലപ്പോഴും ഡ്രൈവിങ്ങിനിടെ വെള്ളം കുടിക്കാൻ പോലും സമയം കിട്ടാറില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെതന്നെ അപകടകരമാണ് ആവശ്യത്തിനു വെള്ളം കുടിക്കാതെയുള്ള ഡ്രൈവിംഗും.
ബ്രേക്ക് ചെയ്യാൻ വൈകുക, ലൈൻ വിട്ടുപോകുക, പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‍നങ്ങൾക്ക് നിർജലീകരണം കാരണമാകുന്നു. വരണ്ട വായ, തലവേദന, തലകറക്കം, ക്ഷീണം എന്നിവ ശരീരത്തിൽ ജലാംശം കുറഞ്ഞെന്നതിന്‍റെ ലക്ഷണങ്ങളാണ്. വേനൽക്കാല യാത്രയ്ക്കിറങ്ങുമ്പോൾ നിർബന്ധമായും ആവശ്യത്തിനു കുടിവെള്ളം കാറിൽ കരുതുക. ഇടയ്ക്കിടെ ദാഹം തീർത്ത് ഡ്രൈവ് ചെയുക .
https://www.facebook.com/Malayalivartha