മുടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് ഒരുപാട് മിഥ്യാധാരണകളാണ് പ്രചാരത്തിലുള്ളത് .അവയുടെ പിന്നിലുള്ള യഥാർഥ വസ്‌തുതകൽ ഏതെല്ലാമെന്നു നോക്കാം

മുടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് ഒരുപാട് മിഥ്യാധാരണകളാണ് പ്രചാരത്തിലുള്ളത് .അവയുടെ പിന്നിലുള്ള യഥാർഥ വസ്‌തുതകൽ ഏതെല്ലാമെന്നു നോക്കാം
മുടികൊഴിച്ചിൽ മാറ്റാൻ ചികിത്സ ആവശ്യമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തികച്ചും തെറ്റാണ്.പരസ്യത്തിൽ കാണുന്ന എണ്ണകൾ വാങ്ങുന്നതിനും ഹെയർ ട്രീട്മെന്റിനും വൻ തുകകൾ മുടക്കേണ്ട ഒരു കാര്യവുമില്ല എന്നതാണ് സത്യം . മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഹോട്ട് ഓയില്‍ മസാജ് മാത്രം മതി . മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ് സഹായിക്കും. വെര്‍ജിന്‍ ജോജോബാ ഓയില്‍ (ജോജോബാ ഓയില്‍ ഫംഗസ് അകറ്റാന്‍ സഹായിക്കുന്നു) അല്‍പം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരുപാത്രം വെള്ളത്തില്‍ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.
വിരലുകള്‍ എണ്ണയില്‍ മുക്കി മുടിയിഴകള്‍ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടില്‍ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടികൊഴിച്ചിൽ മാറിക്കിട്ടും.
വെര്‍ജിന്‍ ജോജോബാ ഓയില്‍ കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. തലമുടിക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മോയിസ്ചറൈസേഷന്‍ നിലനിര്‍ത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയില്‍ മസാജ്സഹായിക്കും
ട്രീറ്റഡ് മുടിക്ക് തലയിൽ എണ്ണ തേയ്‌ക്കേണ്ട കാര്യമില്ല എത്താന് പൊതുവെയുള്ള ധാരണ . ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ് . ശരീരത്തിലെ മറ്റെവിടെയുമുള്ള ചർമം പോലെ തലയോട്ടിയിലും ക്ലെൻസിങ്ങും മോയ്‌സ്‌ചറൈസിങ്ങും ടോണിങ്ങും ആവശ്യമുണ്ട് .
ഷാംപൂ തേക്കുമ്പോൾ ക്ലെൻസിങ് നടക്കും . മുടിയിഴകൾക്കാവശ്യമായ ടോണിങ് കിട്ടാൻ മുടി നന്നായി ചീകിയാൽ മതി. മോയ്‌സചറൈസിങ് കിട്ടാൻ എണ്ണ തേച്ചാൽ മതി . കണ്ടീഷനറുകൾ ഒരിക്കലും എണ്ണയ്‌ക്ക് പകരമാകുന്നില്ല. അവ മുടിപ്പുറമേ മാത്രമാണ് പ്രവർത്തിക്കുന്നത്.തലയോട്ടിയിലെ ചർമം മോയ്‌സ്‌ചറൈസ് ചെയ്യണമെങ്കിൽ എണ്ണ തന്നെ വേണം.
മുടി ചീകുമ്പോഴും ശ്രദ്ധിക്കണം . നനഞ്ഞ മുടി ചീകരുതെന്നാണ് പൊതുവെ പറയാറുള്ളത് . എന്നാൽ ഏറ്റവും ഹിതകരമായ വഴി, നനഞ്ഞിരിക്കുമ്പോൾത്തന്നെ മുടി കൈകൾ കൊണ്ട് ഉടക്കെടുത്ത് വലിയ പല്ലുകളുള്ള ചീപ്പുകൊണ്ട് ചീകുന്നതാണ്. മുടി ഉണങ്ങിക്കഴിഞ്ഞ് ചീകുമ്പോൾ മുടി പൊട്ടിപ്പോകാൻ സാധ്യത കൂടുതലാണ്
ചൂട് ഉപയോഗിച്ച് മുടി ട്രീറ്റ് ചെയ്യുന്നതും ഹെയർ ഡ്രയറുകൾ
ഉപയോഗിക്കുന്നതും മുടിയുടെ സ്വാഭാവിക ഭംഗിയും ആരോഗ്യവും നശിപ്പിക്കും.
വിറ്റാമിനുകളുടെ അഭാവം, കാലാവസ്ഥ വ്യതിയാനം, മരുന്നുകളുടെ തുടർച്ചയായ ഉപയോഗം എന്തിന് ഒന്നു വെള്ളംമാറി കുളിക്കുന്നത് പോലും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം . ശക്തമായ മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം വിറ്റാമിനുകളുടെയും മിനെറൽസിൻെറയും അഭാവമാണ്.ശരീരത്തിനാവശ്യമായ പോഷകങ്ങൾ വേണ്ട വിധത്തിൽ കഴിച്ചാൽ മുടി കൊഴിച്ചിൽ പാടെ മാറിക്കിട്ടും.
കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. അത്തരം ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇനി പറയുന്നത്
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക.
ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക.
അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. ഇത് മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും
https://www.facebook.com/Malayalivartha