കറ്റാര്‍ വാഴ ആള് പുലിയാണ് കേട്ടോ.. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും കറ്റാർ വാഴജെൽ വീട്ടിൽ തന്നെ തയ്യാറാക്കാം ...

പ്രത്യേക ഭംഗിയൊന്നും എടുത്തു പറയാനില്ലാത്ത അധികമാരും ശ്രദ്ധിക്കാതെ,യാതൊരു പ്രത്യേക പരിചരണവും കൂടാതെ തന്നെ വളരുന്ന ഈ ചെടി ഇന്ന് ഒരു താരമായി മാറിയിരിക്കുന്നു. . ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം കറ്റാർ വാഴ നല്ലതാണെന്നു അടുത്ത കാലത്താണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്
ഇതിന്‍റെ ഇലകളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ വിറ്റമിനുകള്‍ , അമിനോ ആസിഡുകള്‍ , ഇരുമ്പ് , മാംഗനീസ് , കാത്സ്യം , സിങ്ക് , എന്നിവയും അടങ്ങിയിട്ടുണ്ട്
സൌന്ദര്യസംരക്ഷണത്തില്‍ ഒന്നാം സ്ഥാനമാണ് കറ്റാർവാഴയ്ക്ക് .. ഇതിനാല്‍ തന്നെ കറ്റാര്‍ വഴ ഉപയോഗിച്ചുള്ള സൗന്ദര്യ, കേശ സംരക്ഷണ ക്രീമുകള്‍ വിപണിയില്‍ ധാരാളമുണ്ട്. എന്നാൽ വീട്ടില്‍ തന്നെ കറ്റാര്‍ വാഴയുണ്ടെങ്കിൽ നമുക്ക് ഇത് ജെല്‍ രൂപത്തില്‍ അങ്ങാടിയില്‍ നിന്നും വാങ്ങേണ്ടതുണ്ടോയെന്നതാണ് ചോദ്യം. കൃത്രിമ ക്രീമുകളില്‍ സ്വാഭാവിക ജെല്‍ മാത്രമല്ല, പല കെമിക്കലുകളും അടങ്ങിയിട്ടുണ്ടാകും. ഇത് കറ്റാര്‍ വാഴയുടെ ഗുണം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനുളള നല്ലൊരു പരിഹാരം വീട്ടില്‍ തന്നെ ഈ ജെല്‍ തയ്യാറാക്കുക എന്നതാണ്
കറ്റാര്‍ വാഴ തണ്ട് മുറിച്ചെടുത്ത് നല്ലതു പോലെ കഴുകി ഇതിന്റെ മഞ്ഞ പശ കളയണം . ഇതിന്റെ വശത്തേയും മുകളിലേയും താഴത്തേയും പച്ച നിറത്തിലെ ഭാഗം നീക്കിയതിനുശേഷം ജെല്‍ മിക്‌സിയില്‍ ഇട്ട് നല്ലതു പോലെ അടിച്ചെടുക്കുക. നിങ്ങള്‍ക്കാവശ്യമുള്ളത്ര ഉണ്ടാക്കി വയ്ക്കാം.ഇതിലേയ്ക്ക് വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുന്നത് ഗുണം ചെയ്യും . വേണമെങ്കിൽ അല്‍പം ജെലാറ്റിന്‍ ചേര്‍ക്കാം. ചൈനാ ഗ്രാസ് ആണെങ്കില്‍ അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് മൃദുവാക്കി ഇതെടുത്തു ചേര്‍ത്തിളക്കാം. നല്ലതു പോലെ ഇളക്കിചേര്‍ത്താല്‍ ജെല്‍ തയ്യാര്‍.
തികച്ചും ശുദ്ധമായ കറ്റാര്‍ വാഴ ജെൽ അടുപ്പിച്ച് അല്‍പകാലം മുഖത്ത് ദിവസവും രണ്ടു നേരം പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ. കറുത്ത പാടുകളും കൺതടത്തിലെ കറുപ്പും മാറി മുഖം തിളങ്ങാൽ ഇത് സഹായിക്കും .കൂടുതൽ നേരം കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നവർക്ക് ഇതു വളരെ നല്ലതാണ് .
ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. . ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്. കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്
ശരീരത്തിന്റെു രോഗപ്രതിരോധ ശേഷി വര്ദ്ധിയപ്പിക്കാനായി പതിവായി വെറുംവയറ്റില്‍ കറ്റാർവാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. ഗർഭാശയ സംബംന്ധമായ രോഗങ്ങൾക്ക് കറ്റാർവാഴ അടങ്ങിയ മരുന്ന് ഉത്തമ പ്രതിവിധിയാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു
കറ്റാർവാഴ അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും.കറ്റാർവാഴ നീരും പച്ചമഞ്ഞളും അരച്ചു ചേർത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി.ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി, സ്വര്ഗ്ഗ ത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യംകൂടിയായ കറ്റാർവാഴ വീട്ടിൽ നാട്ടു വളർത്താൻ ഇനി വൈകിക്കേണ്ട .
https://www.facebook.com/Malayalivartha