ഒരിത്തിരി ശ്രദ്ധ ..അതുമതി ജീവിതം തിരികെ പിടിക്കാൻ .. കോവിഡ് ഭേദമായ ശേഷവും വേണം ശ്രദ്ധ... ചിലപ്പോൾ നമ്മൾ കാട്ടുന്ന അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവനാകാം...അത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഒരിത്തിരി ശ്രദ്ധ ..അതുമതി ജീവിതം തിരികെ പിടിക്കാൻ .. ചിലപ്പോൾ നമ്മൾ കാട്ടുന്ന അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വരുന്നത് നമ്മുടെയോ നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജീവനാകാം. അത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇത് കോവിഡ് കാലം ..തുടക്കത്തിലൊക്കെ കോവിഡിനോട് എല്ലാവർക്കും ഒരുമാതിരി ഭയ ബഹുമാനങ്ങളൊക്കെ ഉണ്ടായിരുന്നു... എന്നാൽ ഏറെ പഴകിയാൽ ഇരുളും വെളിച്ചമാകും എന്ന് പറഞ്ഞതുപോലെ ആയി ഇപ്പോഴത്തെ അവസ്ഥ ..ഇപ്പോൾ ആർക്കും കോവിഡിനെ അത്ര പേടിയില്ലാതായിരിക്കുന്നു ..കോവിഡല്ലേ അതൊക്കെ ഇനി ഇപ്പോൾ എല്ലാവർക്കും വരും എന്ന ഒരു 'സാ ' മട്ട്
മുൻപ് പോലീസിനെ പറ്റിക്കാനായി മാസ്ക്ക് കഴുത്തിലെങ്കിലും ഇട്ടിരുന്നു..ഇപ്പോൾ അതുമില്ല .. ഇപ്പോൾ കോവിഡ് പോസറ്റീവായ പലരും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം ..
ഇത് പലപ്പോഴും രോഗം ഗുരുതരമാവാനും രോഗി മരണമടയാനും കാരണമാകുന്നുണ്ട് . കോവിഡ് ബാധിച്ചുകഴിഞ്ഞാല്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ന്യൂമോണിയ ബാധിക്കുന്നതും രോഗലക്ഷണം തുടങ്ങി ഏകദേശം 5 ദിവസം മുതല്‍ 7 ദിവസം വരെയുള്ള കാലയളവിന് ശേഷമാണ്... അല്ലാതെ ടെസ്റ്റ് ചെയ്ത് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത് മുതലല്ല ..
തുടക്കത്തിലുള്ള പനിയും ശരീരവേദനയുമെല്ലാം പലരിലും കാണപ്പെടാം ..എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷവും കാണപ്പെടുന്ന വിട്ടുമാറാത്ത പനി, ശ്വാസതടസ്സം, കിതപ്പ്, ശക്തമായ ചുമ എന്നിവ ന്യൂമോണിയയുടെ ആദ്യ ലക്ഷണങ്ങൾ തന്നെയാണ്
പള്‍സ്ഓക്‌സി മീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 92%ത്തിന് മുകളില്‍ കണ്ടാലും 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ന്യൂമോണിയയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടി കഴിഞ്ഞാല്‍ നല്ലൊരു ശതമാനം രോഗികളേയും അസുഖം ഗുരുതരമായി ഐസിയുവിലേക്ക് പോകുന്നതില്‍ നിന്നു മാറ്റി നിര്‍ത്താനും രോഗം ശമിപ്പിക്കാനും സഹായിക്കും. എന്നാൽ പലരും ഇതൊന്നും അത്ര കാര്യമാക്കാറില്ല ...
ആശുപത്രികളിൽ കോവിഡ് രോഗികളുണ്ടാകും എന്നതിനാലാണ് ആശുപത്രിയിൽ പോകാത്തത് എന്ന രീതിയിലുള്ള വിചിത്ര വാദങ്ങളും ഇപ്പോൾ സാധാരണയായി കേൾക്കുന്നുണ്ട് .
കൃത്യസമയത്ത് ചികിത്സ തേടാതെ ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ് ആശുപത്രിയിൽ എത്തുകയാണെങ്കിൽ രോഗി നേരിട്ട് ഐസിയുവിലേക്കോ വെന്റിലേറ്ററിലേക്കോ പ്രവേശിപ്പിക്കപ്പെടും. അത്തരം രോഗികൾക്ക് അസുഖം ഭേദമാകാനുള്ള സാധ്യത കുറവും മരണ സാധ്യത കൂടുതലുമാണ് . എന്നിട്ട് രോഗി മരണമടഞ്ഞതിന്റെ പഴി ആശുപത്രികൾക്കും ഡോക്ടർമാർക്കും
അതുപോലെ തന്നെ ഡയാലിസിസ് ചെയ്യുന്നവര്‍, ഹൃദ്രോഗികള്‍, പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്തവര്‍ പ്രതിരോധ ശക്തി കുറക്കുന്ന രീതിയില്‍ മരുന്ന് കഴിക്കുന്ന വാത രോഗത്തില്‍ പെട്ട രോഗികൾ, കാന്‍സര്‍ രോഗികള്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, മുമ്പേ ശ്വാസസംബന്ധമായ രോഗമുള്ള രോഗികള്‍, അമിത വണ്ണമുള്ളവർ, പ്രായാധിക്യം ഉള്ളവര്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തിലെ വീട്ടില്‍ ഐസൊലേഷനിൽ ഇരിക്കാവൂ.
ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രയാസം അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. ഇത്തരക്കാര്‍ക്ക് രോഗലക്ഷണം തുടങ്ങി അഞ്ചുദിവസത്തിനുള്ളിലോ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപോ മോണോക്ലോണല്‍ ആന്റി ബോഡി ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി. എന്നാല്‍ പലപ്പോഴും മിക്കവരും ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
അതുപോലെതന്നെ രോഗലക്ഷണം തുടങ്ങി പത്ത് ദിവസത്തിന് മുമ്പ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി അത് നെഗറ്റീവ് ആണ് എന്ന് കണ്ടാലും അത് രോഗവിമുക്തിയേയോ രോഗവ്യാപന ശേഷി കുറഞ്ഞതിനേയോ സൂചിപ്പിക്കുന്നില്ല. അതുപോലെതന്നെ ഒരാഴ്ചയ്ക്ക് ശേഷവും രോഗലക്ഷണം ഉള്ളവർ തുടർ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും പൂർണമായും രോഗവിമുക്തരായി എന്ന് അർഥമില്ല.
ഇവിടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ഉണ്ട് ...കോവിഡിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥയിൽ മരണം സംഭവിക്കുന്നത് മിക്കവാറും രണ്ടാഴ്ചയ്ക്ക് ശേഷം ആയിരിക്കും ...അതേസമയം ഈ സമയം ആവുമ്പോഴേക്കും ആന്റിജൻ ഫലം നെഗറ്റീവ് ആകുകയും ചെയ്യും.. അതിനാൽ കോവിഡ് വന്നവരിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നത് ഗുണത്തേക്കാളേറെ ചിലപ്പോൾ ദോഷമായേക്കാം.
ആന്റിജൻ ടെസ്റ്റ് നെഗറ്റിവ് ആയ ധൈര്യത്തിൽ രോഗി ദൈനം ദിന ജോലികളിൽ ഏർപ്പെടുമ്പോൾ ക്ഷെണം അധികരിക്കാനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വരെ കരണമാകാനും സാധ്യതയുണ്ട്
കോവിഡ് രോഗം വന്നു മാറിയതിനു ശേഷവും ആവശ്യമായതിൽ കൂടുതൽ അധ്വാനം ചെയ്യരുത്. കൂടുതൽ അധ്വാനം ചെയ്യുന്നത് കൂടുതൽ ഓക്സിജൻ്റെ ആവശ്യം ഉണ്ടാക്കുന്നു. വിശ്രമം എടുത്ത് ഓക്സിജൻ ഉപയോഗം കുറക്കുക ..പനി, ശ്വസ തടസ്സം, സഹിക്കാനാകാത്ത കഫക്കെട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.
മറ്റെന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നം ഉള്ളവർ ഫിസീഷ്യന്റെ നിർദേശപ്രകാരം കോവിഡ് ഭേദമായി മൂന്ന് മാസത്തിന് ശേഷം ശ്വാസകോശം പഴയസ്ഥിതിയിലായോ എന്നറിയാൻ സിടി സ്കാൻ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha