തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി

സോളാര്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസിലെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹര്‍ജി നല്‍കിയത്.
സോളാര്‍ കേസിലെ പരാതിക്കാരിയും മന്ത്രി ഗണേഷ് കുമാറുമാണ് ഈ ഗൂഢാലോചനക്കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ കുറച്ചു കാലത്തേക്ക് നീട്ടിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മറ്റ് നീക്കങ്ങള്‍ ഉണ്ടാകരുതെന്ന മന്ത്രിയുടെ വാദം കോടതി തള്ളുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ഗൗരവകരമായ ആരോപണമാണ് കേസിന്റെ ആധാരം. സോളാര്‍ കേസിലെ പരാതിക്കാരി സമര്‍പ്പിച്ച കത്തില്‍ നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തുവെന്ന ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയിലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി കൂടിയായ സുധീര്‍ മലയില്‍ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















