ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡല്‍ഹിയില്‍ കണ്ടെത്തി; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചതായി വിവരം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്.
ഒരു വകഭേദം പനി, തലവേദന എന്നിവക്ക് ആണ് കാരണമാകുന്നതെങ്കില്‍ രണ്ടാമത്തെ വകഭേദം തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഈ വര്‍ഷം ഇതുവരെ 158 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആകെ 131 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
രോഗം നിയന്ത്രണ വിധേയമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കഴിഞ്ഞ ദിവസം ഡല്‍ഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha