അള്‍ഷിമേഴ്സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെ; അവ മറികടക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനമാണ്. കേരളത്തില്‍ പ്രായം ചെന്നവരില്‍ മറവിരോഗം കൂടി വരുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവര്‍ക്ക് വേണ്ട കരുതലും പരിചരണവുമാണ് ഈ ലോക അള്‍ഷിമേഴ്സ് ദിനവും ഓര്‍മ്മിപ്പിക്കുന്നത്. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങള്‍ മറവിരോഗത്തിന് കാരണമാകാം.
അള്‍ഷിമേഴ്സ് രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
‘മേധാക്ഷയത്തെ അറിയൂ, അള്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അള്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha