രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ...!,

ഇന്ന് പലരും പ്രമേഹത്തിന്റെ പിടിയിലാണ്. ഇത്തരക്കാര്‍ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇപ്പോഴിതാ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള വഴികള്‍ എന്തെല്ലാമെന്നും നോക്കാം. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ചോളം കഴിക്കാവുന്നതാണ്.
വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വളരെ മികച്ചതാണ് ചോളം. പ്രമേഹരോഗികള്‍ ദിവസവും അല്‍പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഗര്‍ഭിണികള്‍ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാന്‍ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ചോളം.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അത് കൊണ്ട് ക്യാന്‍സര്‍ രോഗം വരാതിരിക്കാന്‍ സഹായിക്കും. തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ചോളം.
https://www.facebook.com/Malayalivartha