'മഞ്ഞപ്പിത്തം', പടരാതിരിക്കാന്‍ കരുതിയിരിക്കണം!; ലക്ഷണങ്ങള്‍ ഇതെല്ലാമാണ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയും പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്‌ബോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. പനി, കഠിനമായ ക്ഷീണം, സന്ധി-പേശി വേദന, കണ്ണുകള്‍ക്ക് മഞ്ഞനിറം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം, മൂത്രത്തിന്റെ അളവിലെ കുറവ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
വയറിനു വേദനയനുഭവപ്പെടുന്നതും മഞ്ഞപ്പിത്ത ലക്ഷണം തന്നെയാണ്. ഈ വേദന വാരിയെല്ലിനു കീഴെയായി വയറിന്റെ വലതു വശത്താണ് അനുഭവപ്പെടുക. ഈ വേദന പുറകില്‍ കരളിന്റെ ഭാഗത്തേക്കായി വ്യാപിക്കുന്നതായും അനുഭവപ്പെടും. സന്ധിവേദന പലവിധ കാരണങ്ങള്‍ കൊണ്ട് അനുഭവപ്പെടാം. മഞ്ഞപ്പിത്തവും ഇതിലൊരു കാരണം തന്നെയാണ്. മറ്റു മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ക്കൊപ്പം സന്ധിവേദന കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
മഞ്ഞപ്പിത്തം അധികമാകുമ്പോള്‍ ഛര്‍ദിക്കുന്നതും സാധാരണം. വളരെ ഗുരുതരമായ അവസ്ഥയാണെങ്കില്‍ രക്തം വരെ ഛര്‍ദിക്കാം. മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. ബിലിറൂബിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതാണ് ഇതിനു കാരണം.
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം.
തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം.ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.
https://www.facebook.com/Malayalivartha