മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മല്‍ നിങ്ങളെ അലട്ടുന്നുണ്ടോ?, എന്നാല്‍ ഇതാ ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കൂ

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് തുമ്മല്‍. തുടങ്ങിയാല്‍ പിന്നെ സമയമെടുത്ത് നിര്‍ത്താതെ തുമ്മുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടാകുന്നത്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കാന്‍ സാധിക്കും.
ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ഫ്‌ളേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ചില സസ്യ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന് രക്ഷനേടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
ഇതുകൊണ്ടൊന്നും തുമ്മല്‍ കുറയുന്നില്ലെങ്കില്‍ മടിക്കാതെ വൈദ്യസഹായം തേടണം.പഴങ്ങള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക ധാരാളം കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
നെല്ലിക്ക ജ്യൂസാക്കിയും അല്ലാതെയും കഴിക്കാം. ഒരു ദിവസം രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് തുമ്മല്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കും. കറുത്ത ഏലം ദിവസത്തില്‍ രണ്ട് മൂന്ന് തവണ ചവച്ചരച്ച് കഴിയ്ക്കുന്നത് തുമ്മലില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha