സ്ത്രീകളെ അലട്ടുന്ന യൂറിനറി ഇന്‍ഫെക്ഷനെ തടയാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രാശയ അണുബാധ. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍. കുടലില്‍ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം.
എന്നാല്‍, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തില്‍ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. യൂറിനറി ഇന്‍ഫെക്ഷന്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തില്‍ അണുബാധ വരാതിരിക്കാന്‍ സഹായിക്കും. യുടിഐ ഇടയ്ക്കിടെ വരുന്ന സ്ത്രീകള്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
വിറ്റാമിന്‍ സി ഉപഭോഗം വര്‍ദ്ധിക്കുന്നത് മൂത്രനാളിയിലെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കൂടുതലാണ്. ചുവന്ന ക്യാപ്സിക്കം, ഓറഞ്ച്, മുന്തിരി, കിവി ഫ്രൂട്ട് എന്നിവ കഴിക്കുന്നത് ശീലമാക്കുക.
പ്രോബയോട്ടിക്‌സ് കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ അവയ്ക്ക് കഴിയും. മെച്ചപ്പെട്ട ദഹന ആരോഗ്യം മുതല്‍ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവര്‍ത്തനം വരെയുള്ള എല്ലാ കാര്യങ്ങളിലും പ്രോബയോട്ടിക്‌സിന്റെ ഉപയോഗം പ്രധാന പങ്കുവഹിക്കുന്നു.
കൂടുതല്‍ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.
https://www.facebook.com/Malayalivartha