പ്രളയബാധിത മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കുക, എലിപ്പനിയ്‌ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; അറിയാം എലിപ്പനിയെ കുറിച്ചും രോഗ ലക്ഷ്ണങ്ങളെ കുറിച്ചും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിലേയ്ക്കും പോകാന്‍ സാധ്യതയുണ്ട്.
വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്.
എന്താണ് എലിപ്പനി എന്നും ഇതിന്റെ ലക്ഷ്ണങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം,
ജന്തുജന്യരോഗമാണ് എലിപ്പനി അഥവ ലെപ്റ്റോസ്പൈറോസിസ്. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്ബര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കാം.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകല്‍, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയുണ്ടാകാം. എലിപ്പനി കരളിനെ ബാധിക്കുമ്‌ബോള്‍ മഞ്ഞപ്പിത്തവും വൃക്കകളെ ബാധിക്കുമ്‌ബോള്‍ മൂത്രത്തിന്റെ അളവ് കുറയലും ഉണ്ടാകാം.
https://www.facebook.com/Malayalivartha