എന്താണ് വെക്ടര്‍ജന്യ രോഗങ്ങള്‍..., ഇതിനെ എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കാം... ജാഗ്രത പാലിക്കാം

പകര്‍ച്ചവ്യാധികളില്‍ 70 ശതമാനത്തിലധികവും വെക്റ്ററിലൂടെ പകരുന്ന രോഗങ്ങളാണ്. ലോകത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. താപ നില ഉയരുന്നതും ദൈര്‍ഘ്യമേറിയ പകര്‍ച്ചാ കാലങ്ങളും ഇന്ത്യയെ വെക്റ്റര്‍ ജന്യ രോഗങ്ങളുടെ കേന്ദ്രമായി മാറ്റുകയാണ്. ഇത് തടയുന്നതിനും ചികില്‍സകള്‍ക്കും വേണ്ട ബോധവല്‍ക്കരണം അനിവാര്യമാകുകയാണ്.
രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്കും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പകര്‍ച്ചവ്യാധികള്‍ പകര്‍ത്താന്‍ കഴിയുന്ന ജീവികളാണ് വെക്റ്ററുകള്‍. ഡെങ്കു, മലേരിയ, ചിക്കന്‍ഗുനിയ, പകര്‍ച്ചപനി തുടങ്ങിയവയാണ് ഇന്ത്യയില്‍ സാധാരണയായി കാണുന്ന വെക്റ്റര്‍ ജന്യ രോഗങ്ങള്‍. ഡെങ്കു, ചിക്കന്‍ഗുനിയ തുടങ്ങിയവ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് കടിയിലൂടെയാണ് പകരുന്നത്. മലേരിയ പടര്‍ത്തുന്നത് അനോഫിലസ് കൊതുകുകളുടെ കടിയിലൂടെയാണ്. ചെറു ജീവികളുടെ ലാര്‍വകളിലൂടെയാണ് പകര്‍ച്ചപനി പടരുന്നത്. ഇത്തരം എല്ലാ രോഗങ്ങളുടെയും പൊതുവായ ലക്ഷണം പനിയാണ്.
വെക്റ്റര്‍ ജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷണത്തിന് ഏറ്റവും അത്യാവശ്യം ജാഗ്രത പാലിക്കുകയാണെന്നും ഇത്തരം രോഗം പിടിപ്പെട്ടാല്‍ പേടിക്കരുതെന്നും സ്വയം ചികില്‍സയ്ക്ക് ഒരുങ്ങാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണമെന്നും സുന്ദരം അരുള്‍രാജ് ആശുപത്രി സ്ഥാപകനും ചെയര്‍മാനും അക്യൂട്ട് മെഡിസിന്‍ മേധാവിയുമായ ഡോ.അരുള്‍രാജ് പറഞ്ഞു. എല്ലാ പനിയും കോവിഡ്-19 ആണെന്ന് വിലയിരുത്തി ടെസ്റ്റുകള്‍ക്ക് പുറപ്പെടരുതെന്നും ഈ രോഗ ലക്ഷണങ്ങളെല്ലാം മറികടക്കാമെന്നും ചികില്‍സിക്കാവുന്നതുമാണ്.
ഡെങ്കുവിനും ചിക്കന്‍ഗുനിയക്കും പാരസെറ്റമോളിന്റെ ഉപയോഗത്തോടെ പനിയില്‍ നിന്നും വേദനയില്‍ നിന്നും മുക്തി നേടാമെന്നും പകര്‍ച്ചപനി ആന്റി ബയോട്ടിക്ക് ഉപയോഗിച്ച് ഭേദമാക്കാമെന്നും മലേരിയയ്ക്ക് ആന്റി മലേരിയ ചികില്‍സ വേണമെന്നും അദേഹം പറഞ്ഞു. ഡോക്സിസൈക്ലൈന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ വെക്റ്റര്‍ ജന്യ രോഗങ്ങളുടെ ചികില്‍സയില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും ഇത് പരീക്ഷിച്ച് വിജയിച്ച ആന്റിബയോട്ടിക്കാണെന്നും ഇതിന് ആന്റി വൈറല്‍, പനിക്കെതിരായും, ആന്റി പാരാസിറ്റിക്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ടെന്നും അരുള്‍രാജ് കൂട്ടിചേര്‍ത്തു.
പകര്‍ച്ചപനിക്ക് അനുയോജ്യമായ മരുന്നാണ് ഡോക്സിസൈക്ലൈന്‍. ഡെങ്കുവിന് സങ്കീര്‍ണമായ രോഗികളില്‍ കാര്യമായ നേട്ടം നല്‍കുന്നു. ചിക്കുന്‍ഗുനിയയ്ക്കും ഇത് ഉപയോഗപ്രദമാണ്. മലേരിയയ്ക്ക് പ്രതിരോധമായി ഇത് ഉപയോഗിക്കാം.ചികില്‍സയ്ക്ക് ആന്റിമലേരിയ മരുന്നായും നല്‍കാം. സ്വയം സംരക്ഷണത്തിന് ആവശ്യമായതെല്ലാം പാലിക്കേണ്ടത് പ്രധാനമാണ്. എന്നിട്ടും ഇരയായാല്‍ ഉടനെ ഡോക്ടറെ കണ്ട് അദേഹം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുക.
വീടിന്റെ പരിസരത്ത് ബക്കറ്റുകള്‍, പ്ലാന്ററുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക മുഴുവന്‍ കൈയുള്ള വസ്ത്രങ്ങള്‍, പാന്റുകള്‍ ഉപയോഗിക്കുക. കീടങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ വേണ്ട കൊതുകു വലയും മറ്റും ഉപയോഗിച്ച് കീടങ്ങളുടെ കടി ഒഴിവാക്കുക ധാരാളം പച്ചപ്പും കുറ്റിക്കാടുകളും ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
https://www.facebook.com/Malayalivartha