നിഷ്‌പ്രയാസം ഹൃദ്രോഗം തടയാം

ഏതാനും ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചിട്ടയായ വ്യായാമം ദിനചര്യയാക്കുകയും ചെയ്‌താല്‍ ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നു റിപ്പോര്‍ട്ട്. അമേരിക്കയിലെ മിസെസോട്ടാ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഒരു വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. പുകവലി, മദ്യപാനം എന്നിവയാണ് ഒഴിവാക്കേണ്ട ദുശ്ശീലങ്ങള്‍. ഭക്ഷണക്രമത്തിലും അളവിലും ചില നിഷ്‌കര്‍ഷകള്‍ പുലര്‍ത്തണം. കൊഴുപ്പു ധാരാളമായി അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. നിശ്ചിതസമയമെടുത്തുള്ള വ്യായാമം പതിവാക്കണം. ഇത്രയും കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഹൃദയസംബന്ധമായ ഏതൊരു പ്രശ്‌നത്തെയും അകറ്റിനിര്‍ത്താന്‍ കഴിയുമത്രെ.
https://www.facebook.com/Malayalivartha