വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയിലെ ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍, അമ്പലപ്പുഴ മത്സരിക്കുന്ന ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള മുന്‍ സി.പി.എം നേതാക്കളുടെ രാഷ്ട്രീയ തീരുമാനങ്ങളെ ലാക്കാക്കിയുള്ള തന്റെ ഫേസ്ബുക്കിലെ കുറിപ്പാണ് പരാതിക്ക് ആധാരം. ഐ.എച്ച്.ആര്‍.ഡിയിലെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ്.
കേരള സര്‍വീസ് ചട്ട വ്യവസ്ഥകള്‍കൂടി ബാധകമാക്കിയാണ് ഐ.എച്ച്.ആര്‍.ഡി പ്രവര്‍ത്തിക്കുന്നത്. 'രാഷ്ട്രീയ വേരുകള്‍ മറന്ന് പുതിയ താവളങ്ങള്‍ തേടുന്നത് കാണുമ്പോള്‍ അത്ഭുതമല്ല സഹതാപമാണ് തോന്നുന്നത്. പുന്നപ്രവയലാറിന്റെ മണ്ണിലെ പോരാട്ടവീര്യം വിപണിയില്‍ വയ്ക്കാനുള്ളതല്ലെന്ന് ഇത്തരക്കാര്‍ വൈകാതെ തിരിച്ചറിയും. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വരഭേദം കേള്‍ക്കുന്നുണ്ടെന്നും പ്രസ്ഥാനത്തെ ജീവശ്വാസമായി കാണുന്ന സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്നും അരുണ്‍ ഫേസ്ബുക്കില്‍ കുറിച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നതപദവി വഹിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറായ അരുണ്‍കുമാര്‍ ഈ പദവിക്ക് അനുയോജ്യനല്ലെന്നും, തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്ന വേളയില്‍ അരുണ്‍ കുമാറിനെ അടിയന്തരമായി ഡയറക്ടര്‍ സ്ഥാനത്ത് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് സേവ് യൂണിവേഴ്‌സിറ്റി കാംമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























