മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ധര്‍മ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് മത്സരിക്കുന്നത്. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ധര്‍മ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് മമ്പുറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം,ശ്രേയസ് കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.
അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.സംസ്ഥാനത്ത്, പ്രത്യേകിച്ച് മുന്‍പെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എല്‍ഡിഎഫും സിപിഐഎമ്മും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ ഉളളവരും ജനസ്വാധീനമുളളവരുമായ നേതാക്കള്‍ ഒന്നിച്ച് പാര്‍ട്ടിക്കെതിരെ മത്സരത്തിനിറങ്ങുന്നത് സമീപ കാലത്ത് ഇതാദ്യമാണ്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതാണ് പ്രശ്‌നം. വിമതരായി രംഗപ്രവേശം ചെയ്തവരെ വര്‍ഗവഞ്ചകന്‍,കുലംകുത്തി, പാര്‍ലമെന്ററി വ്യാമോഹി എന്നൊക്ക പറഞ്ഞ് പ്രവര്‍ത്തകരെ
വികാരം കൊളളിച്ച് എതിര്‍ക്കുകയാണ് സിപിഐഎം ആവിഷ്‌കരിച്ചിരിക്കുന്ന പോംവഴി.എന്നാല്‍ പാര്‍ട്ടിനേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴും ആശങ്കയാണ്.
https://www.facebook.com/Malayalivartha

























