Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ

18 MARCH 2026 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

സോഷ്യൽ മീഡിയയിലെ വ്യാജരൂപങ്ങളും മിനുക്കിയെടുത്ത പ്രൊഫൈലുകളും എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും പ്രണയം നടിച്ച് അവരുടെ സ്വർണാഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നത് പതിവാക്കിയ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീൽ (25) ആണ് വടകര പൊലീസിന്റെ പിടിയിലായത്. 'കിനാവിന്റെ രാജകുമാരൻ' എന്ന ആകർഷകമായ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ഇയാൾ തട്ടിപ്പുകൾക്ക് വലവിരിച്ചിരുന്നത്.

നേരിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം ഫിൽട്ടറുകൾ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്താണ് ജസീൽ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഈ വ്യാജ ലുക്കിൽ ആകൃഷ്ടരായി എത്തുന്ന യുവതികളുമായി ഇയാൾ വളരെ പെട്ടെന്ന് സൗഹൃദത്തിലാകും. നിരന്തരമായ ചാറ്റിംഗിലൂടെയും വീഡിയോ കോളുകളിലൂടെയും യുവതികളുടെ പൂർണ്ണ വിശ്വാസം നേടിയെടുക്കുകയാണ് ഇയാളുടെ ആദ്യ രീതി. വിവാഹ വാഗ്ദാനമോ തീവ്രമായ പ്രണയമോ നടിച്ച് വൈകാരികമായി അവരെ കീഴ്പ്പെടുത്തും.

ബന്ധം ദൃഢമായിക്കഴിഞ്ഞാൽ യുവതികളെ പല സ്ഥലങ്ങളിലേക്കായി വിളിച്ചുവരുത്തും. സാമ്പത്തികമായ അത്യാവശ്യങ്ങൾ പറഞ്ഞോ, അല്ലെങ്കിൽ ആഭരണങ്ങൾ വൃത്തിയാക്കി തരാമെന്നോ മറ്റോ ഉള്ള കള്ളങ്ങൾ പറഞ്ഞ് സ്വർണം കൈക്കലാക്കും. ആഭരണങ്ങൾ കയ് കിട്ടിക്കഴിഞ്ഞാൽ ഇയാൾ പിന്നീട് ആ വഴിക്കേ വരില്ല.

കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയാണ് ഇയാളെ കുടുക്കാൻ സഹായിച്ചത്. പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ ഈ യുവതിയിൽ നിന്ന് മാത്രം തട്ടിയെടുത്തത്. പരാതി ലഭിച്ചതോടെ വടകര പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജസീലിന്റെ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്.

ഇയാൾക്ക് വലിയൊരു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. കോഴിക്കോട് ടൗൺ സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ സ്വർണം തട്ടിയതിനും, യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ട്. ഈ കേസുകളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

മുഹമ്മദ് ജസീലിന്റെ തട്ടിപ്പിനിരയായ നിരവധി സ്ത്രീകൾ ഇനിയുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പലരും കുടുംബപ്രശ്നങ്ങളോ നാണക്കേടോ ഭയന്ന് പരാതി നൽകാൻ തയ്യാറാകുന്നില്ല. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന അപരിചിതർക്ക് തന്റെ സാമ്പത്തിക വിവരങ്ങളോ ആഭരണങ്ങളോ കൈമാറുന്നത് വലിയ അപകടമാണെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ അപരിചിതരായ ആളുകളുടെ പ്രൊഫൈലുകൾ കൃത്യമായി പരിശോധിക്കണമെന്നും, അമിതമായ സ്നേഹപ്രകടനങ്ങളിലും വാഗ്ദാനങ്ങളിലും വീഴരുതെന്നും വടകര സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറിയിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (14 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (24 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

Malayali Vartha Recommends