സ്വയംഭോഗത്തിനിടെ യുവാവിന് ശക്തമായ നെഞ്ചുവേദന പിന്നാലെ ശ്വാസംമുട്ടൽ, മുഖം ചുവന്ന് തടിച്ച് നീരുവച്ചു, ഇരുപതുകാരനിൽ കണ്ടെത്തിയത് അപൂര്‍വ്വ രോഗം

സ്വയംഭോഗം ചെയ്യുന്നതിനിടെ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് ആശുപത്രിയില്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണ് ഇരുപത് വയസുകാരന് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത്. മേയ് ലക്കം റേഡിയോളജി കേസ് റിപ്പോര്‍ട്ടിലാണ് 20കാരന്റെ രോഗവിവരങ്ങള്‍ വിവരിച്ചിരിക്കുന്നത്. കട്ടിലില്‍ കിടന്ന് സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന് ആദ്യം ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.
പിന്നാലെയാണ് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ ആസ്തമയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് മുഖം ചുവന്നു നീരുവച്ച നിലയിലായിരുന്നു. എക്‌സറേയിലാണ് ശ്വാസകോശവുമായി ബന്ധപ്പെട്ട അപൂര്‍വ്വ രോഗമാണ് യുവാവിനെ ബാധിച്ചതെന്ന് കണ്ടെത്തിയത്. രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവ് വേഗം സുഖംപ്രാപിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.
ശ്വാസകോശത്തിലെ വായുഅറകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉയര്‍ന്ന അളവില്‍ കൃത്രിമ ശ്വാസം നല്‍കേണ്ട സ്ഥിതിയിലായിരുന്നു. പെട്ടെന്നുള്ള അമിത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുവാവിനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ആന്റിബയോട്ടിക്‌സ് നല്‍കി നെഞ്ചുവേദന കുറയ്ക്കുന്ന ചികിത്സയാണ് നല്‍കിയത്. യുവാവ് എളുപ്പം രോഗമുക്തി നേടിയതായി ഡോക്ടര്‍മാര്‍ പറയുന്നു. അമിതമായ കായികാധ്വാനം മൂലമോ, കടുത്ത ആസ്തമ കാരണമോ ശ്വാസകോശത്തിന് പരിക്ക് പറ്റാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
https://www.facebook.com/Malayalivartha