കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്

പപ്പട തല്ല്, പോറോട്ട തല്ല്, ഐസ്ക്രീം തല്ല്. വളരെ നിസാരമായ വിഷയങ്ങളിൽ തല്ലുകൾ ഉണ്ടാകുന്ന വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കേൾക്കുമ്പോൾ നിസാരമായ വിഷയമെന്ന് തോന്നുമെങ്കിലും ഇത്തരം നിസാര വിഷയങ്ങളിൽ പലരും മരണപ്പെടുന്നു എന്നുള്ളതാണ് യാത്ഥാർത്യം. പാലക്കാട് നിന്ന് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് നല്‍കിയില്ലെന്ന നിസ്സാര കാര്യ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു.
പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഷെഫീഖിനെ ആക്രമിക്കുകയായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു. വഴി നല്‍കുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് ഒടുവില്‍ രക്തച്ചൊരിച്ചിലിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിന് പിന്നാലെ കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളായ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ പ്രത്യേക സംഘം തെരച്ചില്‍ നടത്തിവരികയാണ്. പ്രതികളെ ഉടന്‍ തന്നെ വലയിലാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















