Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..

26 JULY 2026 08:24 AM IST
മലയാളി വാര്‍ത്ത

മാസപ്പടി കേസിൽ വീണാ വിജയന് കുരുക്ക് മുറുകുന്നു. ശശിധരൻ കർത്തയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. മാത്രമല്ല അന്വേഷണം പിണറായിയിലേക്ക് എത്താൻ സാധ്യത എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.

എക്സാലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതൽ തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു.

വീണയുടെ കമ്പനിയായ എക്സാലോജികിന് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പത്തിന്‍റെ പുറത്താണെന്നായിരുന്നു ശശിധരന്‍ കര്‍ത്ത ഇഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍– എക്സാ​ലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തീരുമാനം ഉടന്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തായുടെ മൊഴി പിണറായിക്കെതിരെ ആയുധമാക്കാനാണ് ഇഡിയുടെ നീക്കം. വീണയുടെ കമ്പനിയായ എക്സാലോജികിന് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പത്തിന്‍റെ പുറത്താണെന്നായിരുന്നു ശശിധരന്‍ കര്‍ത്താ ഇഡിക്ക് മൊഴി നല്‍കിയത്. പണം നല്‍കിയിട്ടും വീണയുടെ കമ്പനി സിഎംആര്‍എലിന് സേവനം നല്‍കിയില്ലെന്നും കര്‍ത്തായുടെ മൊഴിയിലുണ്ടായിരുന്നു.


കേസില്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ക്കായി അന്വേഷണസംഘം ഇഡി ജോയിന്‍റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2024 ഏപ്രില്‍ 17ന് നല്‍കിയ നിര്‍ണായക മൊഴിയുള്ളത്. സോഫ്റ്റ്​വെയര്‍ സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപയാണ് വീണയുടെ എക്സാലോജികിന് സിഎംആര്‍എല്‍ നല്‍കിയിട്ടുള്ളത്. എക്സാലോജിക് നല്‍കുമെന്ന് കരാറില്‍ പറഞ്ഞിരുന്ന സേവനങ്ങള്‍ പിന്നീട് കുറഞ്ഞ തുകയ്ക്ക് മറ്റൊരു ഐടി സ്ഥാപനമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം , വീണയ്​ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായും വിവരമുണ്ട്. ഇന്‍വോയ്​സ് ഇല്ലാതെയും സിഎംആര്‍എലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നും 2017 ല്‍ 10 മാസം കൊണ്ട് 45 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്ക്ക് പങ്കാളിത്തമുണ്ടെന്ന് പറയുന്ന ലേക്കര്‍ ഇന്ത്യ കോര്‍പറേഷനിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. കമ്പനിയുടെ അക്കൗണ്ടിലുള്ള 15.5 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചിരുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എലുമായി ബന്ധപ്പെട്ട് ശശിധരന്‍ കര്‍ത്താ 182 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിക്കപ്പെടുന്ന സ്വത്തുകണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണ് പിണറായി വിജയനെയും മകള്‍ വീണയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (14 minutes ago)

പ്രിയദർശിനി സർവ്വീസിൽ കണ്ടക്ടന്മാർ നടത്തുന്ന തട്ടിപ്പ്  (41 minutes ago)

ശശിധരൻ കർത്തയുടെ നാക്ക് പിഴച്ചു. അച്ഛനും മകളും ചേർന്ന് നടത്തുന്ന നാടകം ചീട്ട് കൊട്ടാരം പോലെ തകരുന്നു.. ഇഡിയുടെ സുപ്രധാന നീക്കം..  (58 minutes ago)

ഇങ്ങനൊരു മകന്റെ അമ്മയായതിൽ അഭിമാനം... മകനേ ഓർത്ത് വേദന ഉണ്ടായിരുന്നെങ്കിലും അവൻ ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വേണ്ടി നടത്തിയ യുദ്ധം വിജയിച്ചു... മകനെയോർത്ത് ഹൃദയം നിറഞ്ഞൊരമ്മ  (1 hour ago)

രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരർക്ക് പ്രണാമം  (1 hour ago)

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (10 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (11 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (11 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (11 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (14 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (14 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (14 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (15 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (15 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (15 hours ago)

Malayali Vartha Recommends