മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.

കുറ്റിപ്പുറം ദേശീയപാതയിൽ വൻ അപകടം. ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം കാറിന് മേലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് . നിരവധിപ്പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് –തൃശൂര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം കാറിന് മേലേക്ക് മറിയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ കോട്ടപ്പുറത്തെയും വളാഞ്ചേരിയിലെയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവര്‍ക്കാണ് ഗുരുതരമായ പരുക്കേറ്റത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം താല്‍കാലികമായി സ്തംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























