കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഫുഡ് ബോൾ ആരാധകരുടെ പ്രിയ്യപ്പെട്ടവൻ. അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ദേശീയ ടീമിലേക്കുള്ള വാതിലുകൾ മെസിക്കായി എപ്പോഴും തുറന്നുവെച്ചിരിക്കുകയാണെന്ന് കോച്ച് സ്കലോണി വ്യക്തമാക്കിയിരുന്നു.
എങ്കിലും ഫുട്ബോള്‍ ഇതിഹാസം ഉടൻ തന്നെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് അർജന്റൈന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസിയുടെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) വിപുലമായ പ്ലാനുകളാണ് തയ്യാറാക്കുന്നത്.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ക്ക് അർഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് മത്സരം രാജ്യത്ത് വച്ച് തന്നെ സംഘടിപ്പിക്കാനാണ് നീക്കം. 39 വയസിലും 19കാരന്‍റെ ചുറുചുറുക്കോടെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന മെസിയുടെ വിരമിക്കൽ ഒരൽപ്പം വേദനയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
https://www.facebook.com/Malayalivartha























