പരീക്ഷപരിഷ്ക്കാരങ്ങൾക്ക് ഉന്നതതല സമിതി... വിവിധ പരീക്ഷകളുടെ പരിഷ്ക്കാരങ്ങൾക്കായി ഉന്നതാധികാര സമിതി രൂപവത്ക്കരിച്ച് കേന്ദ്ര സർക്കാർ... ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പരീക്ഷാ സമ്പ്രദായം സുതാര്യമാക്കാനും പരിഷ്‌കരിക്കാനുമുള്ള ശുപാർശകൾ നൽകാനായി ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രഖ്യാപിച്ചത്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ്, ഐ.ബി മുൻ ഡയറക്ടർ തപൻ ദേക, ഐ.ഐ.ടി ചെന്നൈ ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്‌ദ്ധൻ അമൃത് ലാൽ മീണ എന്നിവരാണ് ടാസ്‌ക്‌ഫോഴ്സിലെ അംഗങ്ങളായുള്ളത്. ഡൽഹിയിൽ വിദ്യാർത്ഥി സമരം വിജയംകണ്ടതിനു പിന്നാലെയാണ് സർക്കാർ ഉന്നതതല സംഘത്തെ നിയമിക്കുന്നത്.
അതസമയം രണ്ട് ദിവസത്തെ അവധിക്ക് ശേഷം പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ചോദ്യപേപ്പർ ചോർച്ച തടയാൻ ലക്ഷ്യമിടുന്ന കർശന വ്യവസ്ഥകളുള്ള പൊതു പരീക്ഷാ അന്യായ മാർഗങ്ങൾ തടയൽ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























