ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും....

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും. 2025ലെ സ്വർണ പൂശൽ കേസിൽ വിശദ അന്വേഷണം നടത്തിയ ശേഷം കുറ്റപത്രം നൽകാനാണിത്. 2019ലെ സ്വർണക്കൊള്ളയ്‌ക്കൊപ്പമാണ് 2025ലെ ഗൂഢാലോചന കേസിന്റെ അന്വേഷണവും. പുതിയ കണ്ടെത്തലുകൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
പി.എസ്.പ്രശാന്ത്,എ.അജികുമാർ എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ പ്രശാന്തും അജികുമാറും റിമാൻഡിൽ കഴിയുകയാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്താലേ ഗൂഢാലോചനയിൽ പങ്കാളികളായവരെക്കുറിച്ചുള്ള വിവരം അറിയാനാവുകയുള്ളൂ.
2025ൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും 2019ലെ കൊള്ള മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തലുള്ളത്. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തി. 2019ലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്ന തരത്തിലാണ് പുതിയ ബോർഡ് ഉത്തരവ്. ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിൽ പങ്കാളികളാണെന്നാണ് നിഗമനത്തിലുള്ളത്.
2025ലെ സ്വർണം പൂശലിന് അനുമതി നൽകാനായി ഫയൽ ഉണ്ടായതെവിടെ നിന്നാണെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























