Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി; ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും; ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി

26 JULY 2026 11:47 AM IST
മലയാളി വാര്‍ത്ത

ഏൽപ്പിച്ച ഉത്തരവാദിത്തം തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് പ്രൾഹാദ് ജോഷി. പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയുള്ള പ്രൾഹാദ് ജോഷിയുടെ ആദ്യ പ്രതികരണമാണ് ഇത്.

കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം നിരവധി ചരിത്ര നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പാക്കി. വിദ്യാഭ്യാസ മേഖലയിലെ നിരവധി സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കി. പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ആത്മാർഥമായി പ്രവർത്തിക്കുമെന്ന് പ്രൾഹാദ് ജോഷി ഉറപ്പുനൽകി.

വിദ്യാഭ്യാസ മന്ത്രിയെന്ന ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചിരിക്കുകയാണ്. അത് ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. തന്നിൽ വിശ്വാസം അർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു. വിനയത്തോടെയും കടമബോധത്തോടെയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു.

നീറ്റ് പരീക്ഷാ ചോർച്ചയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസമാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. നിലവിലെ ചുമതലകൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതലയാണ് നൽകിയിരിക്കുന്നത്. ക്യാബിനറ്റ് മന്ത്രിയായ പ്രൾഹാദ് ജോഷിക്ക് നിലവിലെ വകുപ്പുകൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ഉത്തരവിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (14 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (34 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (42 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (57 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (2 hours ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends