സ്വഭാവം അനുസരിച്ചു വ്യക്തികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തികൾക്കും അവരുടേതായ സ്വഭാവങ്ങളുണ്ട്. ഈ പെരുമാറ്റ രീതികൾ തന്നെയാണ് ഓരോരുത്തരുടെ ആരോഗ്യവും ആയുസ്സും നിർണ്ണയിക്കുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇതിൽ സത്യമുണ്ട്. ഓരോ സ്വഭാവക്കാർക്കു വരാവുന്ന അസുഖങ്ങൾ ഇവിടെ പറയാം.നിങ്ങളുടെചുറ്റുമുള്ളവരുടെസ്വഭാവവുംഅവരുടെഅസുഖങ്ങളുമായി ഒത്തു ചേർത്തു നോക്കൂ
ആയുർവേദത്തിലും ഹോമിയോപതിയിലുമെല്ലാം രോഗങ്ങളും മാനസികനിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആധുനിക മനഃശാസ്ത്ര പഠനങ്ങളും ഇത് ശരിവെക്കുന്നുണ്ട്. അതുപോലെ തന്നെ ചില പ്രത്യേക അസുഖങ്ങൾ പ്രത്യേക സ്വഭാവക്കാരിൽ കൂടുതലായി കാണുന്നു എന്നും സൂചിപ്പിച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.
എന്തിലും ഏതിലും ദോഷം കാണുന്ന ദോഷൈകദൃക്കുകള്‍ക്കും നിരാശാബാധിതർക്കും ഭാവിയിൽ പാർക്കിസൺ രോഗം വരാനുള്ള സാധ്യത ഏറെയാണ്.
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് അറിയാമല്ലോ? അസൂയ മൂത്താൽ പിന്നെ അത്തരക്കാർ കാണിച്ചുകൂട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ബുദ്ധിമുട്ടാണ്. ഇവർക്ക് വരുന്ന അസുഖവും അങ്ങിനെ തന്നെ .ഇത്തരക്കാർക്ക് കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. അസൂയ പോലെ തന്നെ നേരത്തെ കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ ഭേദമാകാൻ ബുദ്ധിമുട്ടുള്ള അസുഖം. പൊണ്ണത്തടി ,ഹൃദ്രോഗം എന്നിവയും ഇവരിൽ കാണാം.
മൂക്കത്താണോ കോപം, എങ്കിൽ കരുതിയിരുന്നോളൂ, നിങ്ങളുടെ വാക്കുകൾ കേൾക്കുന്നയാളുടെ മനസ്സിലുണ്ടാക്കുന്ന മുറിവു മാത്രമല്ല നിങ്ങളുടെ ശരീരത്തിൽ ഏൽക്കുന്ന മുറിവുകളും ഉണങ്ങാൻ സമയമെടുക്കും. ശരീരം മുഴുവൻ നീർവീക്കം,ഹൃദ്രോഗം എന്നിവയും ഇത്തരക്കാരെ കാത്തിരിക്കുന്നു.
ഒരു കാര്യത്തിലും ശരിയായ തീരുമാനമെടുക്കാൻ കഴിയാത്ത വ്യക്തിത്വമുള്ളവർക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
ഉത്‌കണ്ഠാപ്രകൃതക്കാരിൽഉയർന്നബിപിക്കുംഹൃദയധമനീപ്രശ്നങ്ങള്‍ക്കുംസാധ്യതയുണ്ട്.
എന്തിനും ഏതിനും നുണപറയുന്ന ചിലരെ കണ്ടിട്ടില്ലേ? ആൽക്കഹോളിസം , ഫംഗൽ ഇൻഫെക്ഷൻ,പ്രതിരോധ ശേഷി കുറവ് എന്നിവയെല്ലാം ഇത്തരക്കാരിൽ കാണാം.
കടുംപിടുത്തക്കാരായ കർശന സ്വഭാവക്കാർക്ക് പ്രമേഹം ,അസിഡിറ്റി എന്നിവ ബാധിച്ചേക്കാം
അമിത നാണക്കാരിൽ വൈറസ് അണുബാധകൾക്കുള്ള സാധ്യത കൂടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. മറ്റുള്ളവരെ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരിൽ ലിംഫ് നോഡുകൾ കുറവാണെന്നതാണ് കാരണം. എന്തിലും ഏതിലും നെഗറ്റീവ് കാണുന്ന നിരാശാമനോഭാവക്കാരിൽ പാർക്കിൻസൺസ് രോഗസാധ്യത കാണുന്നു. വൈകാരിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കുന്ന സ്വഭാവക്കാരെ കാത്തിരിയ്ക്കുന്നത് അർബുദ, ഹൃദ്രോഗസാധ്യതകളാണ് .
ക്രൂര സ്വഭാവക്കാരിൽ കുഷ്ടം, കടുത്ത ആസ്തമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.വഴക്കാളികളെ കാത്തിരിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളാണ്.
ഇത്തരം സ്വഭാവമുള്ളവർക്കു മാത്രമേ മേൽപ്പറഞ്ഞ അസുഖങ്ങൾ ഉണ്ടാകുന്നതു എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. എന്നാൽ ഇത്തരം രോഗമുള്ളവർ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ രോഗശമനം ഉണ്ടാകുമെന്നു പഠനങ്ങൾ ഉറപ്പു തരുന്നു.
https://www.facebook.com/Malayalivartha