കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 16 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്കും ഈ കാലയളവില്‍ തിരുത്താന്‍ അവസരം.
https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി ആണ് തിരുത്താന്‍ കഴിയുക. അപേക്ഷ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച എല്ലാവരും ആപ്ലിക്കേഷന്‍ നമ്പറും ഐഡിയും നല്‍കി CANDIDATE LOGIN ചെയ്ത് നല്‍കിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിര്‍ദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നത് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ത്ഥികളുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
https://www.facebook.com/Malayalivartha
























