രാവിലെ വീട്ടുടമസ്ഥര്‍ കേട്ടത് രണ്ടര വയസ്സുകാരന്റെ കരച്ചില്‍: ദമ്പതികള്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് ദമ്പതികളെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമാണ് സാജന്‍(33), ഭാര്യ വാഴൂര്‍ സ്വദേശി അനുഷ(30) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും ആണ് പരിസരവാസികള്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. ഉറക്കം ഉണര്‍ന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.
https://www.facebook.com/Malayalivartha























