ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെക്കൊണ്ട് കാല് തിരുമ്മിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ നടപടി

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാദ്ധ്യാപിക മധു റായിക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ക്ലാസ് മുറിയിലെ തറയില്‍ കിടന്ന് അദ്ധ്യാപിക മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. ഈ സമയം യൂണിഫോം ധരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇവര്‍ക്ക് മസാജ് ചെയ്തു കൊടുക്കുന്നുണ്ട്. മറ്റ് കുട്ടികള്‍ ബെഞ്ചുകളില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തെ അധികൃതര്‍ സ്‌കൂളിലേക്ക് അയച്ചു. ഇവര്‍ സ്ഥിരമായി കുട്ടികളെക്കൊണ്ട് കാല് തിരുമ്മിക്കാറുണ്ടെന്ന് കുട്ടികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വിരമിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മധു റായ് നിഷേധിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നുമാണ് ഇവരുടെ വാദം.
https://www.facebook.com/Malayalivartha



















