വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊന്നു. മുടിച്ചൂര്‍ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വീട്ടില്‍ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവര്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























