സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നെടുമങ്ങാട്- ആര്യനാട് റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ഉഴമലയ്ക്കൽ സ്വദേശികളായ രാജേഷ്(21), വിനോയ്(20), ശ്രീലാൽ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 11ഓടെ ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലാണ് അപകടം നടന്നത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുമങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



















