കഫക്കെട്ടിന് പരിഹാരം മഞ്ഞളും ഉപ്പും

മഴക്കാലമായതിനാല്‍ പനിയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കഫക്കെട്ട് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. സാധാരണ കഫക്കെട്ടിനുപോലും വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് നാം ഉപയോഗിക്കുന്നത്.
ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. കഫം കൂടുതലായാല്‍ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചില പ്രക്യതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ കഫക്കെട്ട് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
കഫക്കെട്ടിന് ഉത്തമ പരിഹാരമാണ് മഞ്ഞള്‍. ഇത് ബാക്ടീരിയയോട് പൊരുതുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം മഞ്ഞള്‍ ഉപ്പില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച് മൂന്ന് നാല് ദിവസം കഴിച്ചാല്‍ മതി ഇത് കഫക്കെട്ടിന് ആശ്വാസം നല്‍കും.
https://www.facebook.com/Malayalivartha