കുട്ടിക്കാലത്തെ ആസ്തമ ഹൃദയത്തെ തകരാറിലാക്കും

ആസ്ത്മ മൂലം വിഷമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തുണ്ട്. കുട്ടിക്കാലത്തെ ആസ്ത്മ ഹൃദയത്തെ തകരാറിലാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടിക്കാലത്ത് ആസ്ത്മ ഉണ്ടായിരുന്നവര്‍ക്ക് ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ മാസ് ഇന്‍ഡക്‌സ് കൂടുതലാണെന്നു കണ്ടു. കുട്ടിക്കാലത്ത് ആസ്ത്മയുണ്ടായിരുന്ന മുതിര്‍ന്ന ചെറുപ്പക്കാരില്‍ ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ മാസ് ഇന്‍ഡക്‌സിന് സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യു എസിലെ ടുലെന്‍ സര്‍വകലാശാല ഡയറക്ടറായ ടുലേന്‍ സര്‍വകലാശാല ഡയറക്ടറായ ലു ക്വി പറയുന്നു.
മുതിര്‍ന്നവരിലെ ആസ്ത്മ നേരത്തെയുള്ള മരണത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും എന്നാണ് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തെ ആസ്ത്മ ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളിനു കട്ടികൂട്ടുന്നതിലേക്കു നയിക്കാമെന്നും അത് ലെഫ്റ്റ് വെന്‍ട്രിക്കുലര്‍ ഹൈപ്പര്‍ ട്രോഫി എന്ന അവസ്ഥയിലെത്തിക്കുമെന്നും പഠനം പറയുന്നു. (ഹൃദയത്തിന്റെ നാല് അറകളില്‍ ഒന്നായ ഇടതു വെന്‍ട്രിക്കിള്‍ ആണ് ശരീരകലകളിലേക്ക് ശുദ്ധ രക്തം പമ്പു ചെയ്യുന്നത്.)
ഹൃദയപേശികളുടെ ഇലാസ്റ്റികത നഷ്ടപ്പെട്ട് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് എല്‍ വി എച്ച്. ജനസംഖ്യയില്‍ 14.9 ശതമാനം പുരുഷന്മാര്‍ക്കും 9.1 ശതമാനം സ്ത്രീകള്‍ക്കും എല്‍. വി. എച്ച് വരാന്‍ സാധ്യതയുണ്ട്. പുകവലി, പ്രായം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദത്തിന്റെ മരുന്നുപയോഗം മുതലായ ഘടകങ്ങള്‍ പരിശോധിച്ചെങ്കിലും ഈ കണ്ടെത്തലിന് മാറ്റമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha