സൂക്ഷിച്ചില്ലെങ്കിൽ ന്യുമോണിയ മരണകാരണമായേക്കാം

മഴക്കാല അസുഖങ്ങളുടെ കൂട്ടത്തിൽ കണ്ട് വരുന്ന രോഗമാണ് ന്യുമോണിയ. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. വൈറസുകളും ബാക്ടീരിയകളും ന്യുമോണിയക്ക് കാരണമാകാറുണ്ട്. പനി ,ചുമ ,കഫക്കെട്ട് തുടങ്ങിയവയാണ് ന്യൂമോണിയയുടെ ലക്ഷണങ്ങൾ. കഫത്തിൽ രക്തമയവും ന്യൂമോണിയ ബാധിച്ചവരിൽ കാണാറുണ്ട്. നിർത്താതയുള്ള പനി തന്നെയാണ് ന്യുമോണിയയുടെ ഏറ്റവും വലിയ ലക്ഷണം. എന്നാൽ പ്രായമുള്ളവരിൽ പനി രോഗലക്ഷണമായി കാണണമെന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.പിഞ്ചുകുട്ടികള്‍ക്ക് ന്യുമോണിയ വരാന്‍ സാധ്യത കൂടുതലാണ്.
തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിയ അപകടരമാകുകയും മരണം വരെ സംഭവിക്കാവുന്നതുമാണ്. ബാക്ടിരീയും വൈറസും മറ്റും ന്യുമോണിയ പകർത്തുന്നതോടൊപ്പം ടിബിയുടെ ബാക്ടീരിയയും രോഗം പരത്താറുണ്ട്.
വൈറല്‍ ന്യുമോണിയ പൂര്‍ണമായും മാറണമെങ്കില്‍ കുറച്ച് ആഴ്ചകള്‍ വേണ്ടിവരും. കഫം, പനി, തലവേദന, മസില്‍ വേദന, തളര്‍ച്ച, ശ്വാസംമുട്ടല്‍, ഇടവിട്ടുള്ള പനി പലപ്പോഴും 102 ഡിഗ്രിക്ക് മുകളില്‍ വരിക, അകാരണമായി വിയര്‍ക്കുക, തണുത്തുവിറയ്ക്കുക, ചുണ്ടുകള്‍ നീലനിറമാകുക തുടങ്ങിയവ ന്യുമോണിയയുടെ ലക്ഷണങ്ങളാകാം.
ന്യുമോണിയ തടയാനുള്ള മാര്‍ഗങ്ങള്‍:
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
3. ഭക്ഷണത്തിനു മുന്പും ശേഷവും സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.
6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക.
7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തില്‍ ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. ഇത് നശിപ്പിക്കുക
9 . ദന്ത ശുചീകരണം ഉറപ്പുവരുത്തുക
https://www.facebook.com/Malayalivartha