ഹൃദ്രോഗ നിര്‍ണയത്തില്‍ കൊളസ്‌ട്രോൾ, ബി പി , പ്രായം, ലിംഗം എന്നീ ഘടകങ്ങൾക്കൊപ്പം രക്തഗ്രൂപ്പും ഇനി മുതല്‍ പരിഗണിക്കണം

അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ കാരണം ഹൃദ്രോഗനിരക്ക് കൂടിയിട്ടുണ്ട്. പാരമ്പര്യം,അമിതവണ്ണം,രക്തത്തിലെ കൊളസ്റ്ററോള്‍,രക്താതിസമ്മര്‍ദം,പ്രമേഹം,മദ്യപാനവും പുകവലിയും, ആര്‍ത്തവവിരാമം, മാനസികസമ്മര്‍ദം എന്നിവക്കൊപ്പം രക്തഗ്രൂപ്പും ഹൃദ്രോഗ സാധ്യതക്ക് കാരണമാകുന്നു എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്.
ഒ ഗ്രൂപ്പ് രക്തമുള്ളവരെ അപേക്ഷിച്ച് മറ്റ് രക്തഗ്രൂപ്പുക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്നാണ് നെതര്‍ലന്‍ഡ്സില്‍ നടത്തിയ പഠനം പറയുന്നത് .ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് എ, ബി, എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഒമ്പത് ശതമാനം കൂടുതലായിരിക്കും.
ഒ അല്ലാത്ത ഗ്രൂപ്പുകാരില്‍ ഹൃദ്രോഗസാധ്യത കൂടാന്‍ കാരണം രക്തത്തിലെ ഘടകങ്ങളിലുള്ള വ്യതിയാനമാണത്രെ . ഒ ഗ്രൂപ്പ് രക്തം എളുപ്പം കട്ട പിടിക്കില്ല. .രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന തരം പ്രോട്ടീനുകള്‍ ഒ ഒഴികെയുള്ള ഗ്രൂപ്പുകാരില്‍ കൂടുതലായിരിക്കും. വൊണ്‍ വില്‍ബ്രാന്‍ഡ് ഘടകമെന്നാണ് ഇത് അറിയപ്പെടുന്നത്.
എ ഗ്രൂപ്പ് രക്തത്തില്‍ കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഈ ഗ്രൂപ്പുകാരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടും. ഒ ഗ്രൂപ്പ് രക്തത്തില്‍ ഇതിനാവശ്യമായ പ്രോട്ടീനിന്റെ അളവ് കുറവാണെന്നത് കൂടാതെ ഇത്തരക്കാരില്‍ ഗേല്‍ക്റ്റിന്‍-3, ചീത്ത കൊളസ്ട്രോള്‍ എന്നിവ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. ഇവയുടെ അമിതസാന്നിധ്യവും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏഴുലക്ഷത്തില്‍ അധികം പേരെയാണ് പഠനവിധേയമാക്കിയത്. പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ സൊസൈറ്റീസ് ഓഫ് കാര്‍ഡിയോളജി സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഒ ഇതര രക്തഗ്രൂപ്പുകാരില്‍ ഹൃദയത്തെയും രക്തധമനികളെയും സംബന്ധിക്കുന്ന അസുഖ സാധ്യതാ ഘടകങ്ങള്‍ ഒമ്പതു ശതമാനം കൂടുതലാണ്. ഇത് പെട്ടെന്നുള്ള ഹൃദയതടസം പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലേക്കു നയിക്കും. ഹൃദ്രോഗ നിര്‍ണയത്തില്‍ കൊഴുപ്പ്, പ്രായം, ലിംഗം എന്നീ ഘടങ്ങള്‍ക്കൊപ്പം രക്തഗ്രൂപ്പും ഇനി മുതല്‍ പരിഗണിക്കണം’’ ഗവേഷണ സംഘം നേതാവും നെതര്‍ലന്‍ഡ്സ് ഗ്രോണിന്‍ഗ്‌നന്‍ സര്‍വ്വകലാശാല മെഡിക്കല്‍ സെന്റര്‍ വിദ്യാര്‍ത്ഥിയുമായ ടെസ്സ കോലെ കുറിക്കുന്നു.
1.3 മില്യണ്‍ ആളുകള്‍ അടങ്ങിയ ഗവേഷണസംഘത്തില്‍ 519,743 ഒ രക്തഗ്രൂപ്പിലുള്ളവരും 7,71,113 ആളുകള്‍ മറ്റ് രക്തഗ്രൂപ്പിലുള്ളവരുമായിരുന്നു. ഒ രക്തഗ്രൂപ്പില്‍ ഒഴികെയുള്ളവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ 1.5% ഉള്ളപ്പോള്‍ ഒ രകത്ഗ്രൂപ്പുകാര്‍ക്ക് 1.4 % മാണ്. വിവിധ ഹൃദ്രോഗങ്ങളെപ്പറ്റി പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഹൃദ്രോഗം സംബന്ധിച്ച 2017-ലെ നാലാമത് ലോക കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha