Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...

11 MARCH 2026 05:22 PM IST
മലയാളി വാര്‍ത്ത

മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിലുള്ള 'സ്പേസി'ൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രശസ്ത കലാകാരൻ ജ്യോതി ഭട്ടിന്റെ കലാസൃഷ്ടികള്‍ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്നതാണ്. ഏഴ് പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിലെ പ്രധാന സൃഷ്ടികളാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിൻറെ 92-ാം ജന്മദിനം കൂടിയാണ് ഇന്ന് 'പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ്, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഭട്ട്, ഗ്രാമീണ ഇന്ത്യൻ സംസ്കാരത്തെ ഫോട്ടോഗ്രാഫുകളിലൂടെ രേഖപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1950 മുതൽ 2023 വരെയുള്ള കാലയളവിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത 42 സൃഷ്ടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബറോഡ എം.എസ്. സർവകലാശാലയിലെ പഠനത്തിന് ശേഷം ഇറ്റലിയിലും ന്യൂയോർക്കിലും ഉപരിപഠനം നടത്തിയ ജ്യോതി ഭട്ട് ക്യൂബിസവും പോപ്പ് ആർട്ടും ഇന്ത്യൻ നാടൻ കലാരൂപങ്ങളുമായി സമന്വയിപ്പിച്ചു. 1967 മുതൽ 1995 വരെയുള്ള കാലയളവിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആചാരങ്ങളും അന്യംനിന്നുപോകുന്ന കലകളും അദ്ദേഹം ക്യാമറയിൽ പകർത്തി. ഫോട്ടോഷോപ്പ് പോലുള്ള സാങ്കേതികവിദ്യകൾ വരുന്നതിന് മുൻപുതന്നെ ഫോട്ടോ എഡിറ്റിംഗിൽ അദ്ദേഹം വൈദഗ്ധ്യം നേടിയിരുന്നു. തമിഴ്‌നാട്ടിലെ കോലം വരയും ഇന്ത്യൻ ദേവീദേവന്മാരുടെ രൂപങ്ങളും അദ്ദേഹത്തിന്റെ പ്രിന്റുകളിൽ പ്രധാന പ്രമേയങ്ങളായി കടന്നുവന്നിട്ടുണ്ട്.

ബിനാലെ ക്യൂറേറ്റ് ചെയ്യുന്ന നിഖില്‍ ചോപ്രയുടെയും എച്എച് ആര്‍ട്സ്പേസിന്റെയും നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഈ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രനിർമ്മാണം, മനുഷ്യനും യന്ത്രവും, മൃഗസ്നേഹം എന്നിവയാണ് ഈ വിഭാഗങ്ങൾ. ഗാന്ധിജി, നെഹ്‌റു, അംബേദ്കർ തുടങ്ങിയ നേതാക്കൾക്കുള്ള ആദരവും 'മേരാ ഭാരത് കഹാൻ' പോലുള്ള സാമൂഹിക വിമർശനങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം. ഓട്ടോറിക്ഷകളിലെ ചിത്രങ്ങൾ, തീപ്പെട്ടിക്കൂടുകൾ, സിനിമാ താരങ്ങളുടെ ചിത്രങ്ങൾ, തെരുവിലെ സൈൻബോർഡുകൾ എന്നിവയിൽ നിന്നുള്ള ഘടകങ്ങളും അദ്ദേഹം തന്റെ സൃഷ്ടിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

മൃഗങ്ങളെ ആസ്പദമാക്കിയുള്ള മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളിലെ മറ്റൊരു പ്രത്യേകതയാണ്. പഴയ ക്യാൻവാസുകൾ പുനരുപയോഗിച്ചുള്ള കൊളാഷുകൾ നിർമ്മിക്കുന്നതിലൂടെ പരിസ്ഥിതിക്കും സമൂഹത്തിനും പ്രാധാന്യം നൽകുന്ന സമ്പ്രദായം അദ്ദേഹം പിന്തുടരുന്നു. തകരാറിലായ പഴയ കലാരൂപങ്ങളെ പുനരുദ്ധരിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയും അദ്ദേഹം പ്രയോജനപ്പെടുത്തുന്നുണ്ട്. മാനവികതയും സഹാനുഭൂതിയും നിറഞ്ഞതാണ് ഭട്ടിന്റെ ഓരോ സൃഷ്ടിയുമെന്ന് നിഖില്‍ ചോപ്ര വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends